in

ടീം ഗെയിമിൽ എതിരാളികളെ ചിഹ്നഭിന്നമാക്കുന്ന ചെൽസിയെ ഭയക്കണം എല്ലാവരും

R.Lukaku and Reece James [Twiter]

ഓൾഡ് ട്രാഫോഡിനെ പ്രകമ്പനം കൊള്ളിച്ചത് റോണോയുടെ രണ്ടാം വരവും രണ്ടു ഗോളും ആണെങ്കിൽ. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തിങ്ങി നിറഞ്ഞ ചെൽസി ആരാധകർക്ക് ദൃശ്യ വിരുന്നൊരുക്കിയത് ചെൽസിയുടെ ആസ്റ്റൺ വില്ലക്കെതിരെ ഉള്ള ടീം വർക്ക് ഗെയിമായിരുന്നു………

Solid defence by Thiago Silva, Rudiger ഒപ്പം യുവ മിഥുനം ചലൊഭ…. എല്ലാം ഒന്നിനൊന്നു മിച്ചം…. പ്രതിരോധത്തിൽ ഊന്നി നിൽക്കുമ്പോളും മിന്നൽ വേഗത്തിലുള്ള ചെൽസിയുടെ കൌണ്ടർ അറ്റാക്കിനു മുന്നിൽ ആസ്റ്റൺ വില്ല പ്രതിരോധം അടിപതറി പോയി. ലുക്കാക്കു എന്ന വൻമരം എതിർ ഗോൾ മുഖത്തു വിതക്കുന്ന അപകടം പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾ വെച്ച് മുന്നേറുന്ന മറ്റു ടീമുകൾക്ക് വൻ ഭീഷണി ആകും തീർച്ച…..

R.Lukaku and Reece James [Twiter]

ഫിനിഷിങ്ങിൽ ലുക്കാക്കു പുലർത്തുന്ന കണിശത തന്നെയാകും ഇനിയങ്ങോട്ട് തോമസ് ട്യുചേലിനും സംഘത്തിന്റെയും ഗോൾ ദാരിദ്രം തീർക്കുക എന്നുറപ്പു. അത്രയും മനോഹരമായിരുന്നു അല്ലേൽ വിനാശകരമായിരുന്നു ലുക്കാക്കു ആസ്റ്റൺ വില്ല പോസ്റ്റ് ലക്ഷ്യമാക്കി നടത്തിയ മുന്നേറ്റം.

കോവാസിചിന്റെ ലോങ്ങ് ബോൾ സ്വീകരിച്ചു മുന്നേറിയ ലുക്കാക്കു ആസ്റ്റൺ വില്ല പ്രതിരോധ താരങ്ങളെ വെട്ടി മാറ്റി ഗോൾ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ടിന് ഗോളി ജെഡ് സ്റ്റീറിനു മറുപടി ഇല്ലായിരുന്നു. ആദ്യ ഗോളിന് അസ്സിസ്റ്റ്‌ നൽകിയാണ് കോവാസിച്ചു ഭാഗമായതെങ്കിൽ രണ്ടാം ഗോൾ ആസ്റ്റൺ വില്ല പ്രതിരോധ പിഴവിലൂടെ നേടി സ്കോർ ഷീറ്റിലും കോവാസിച്ചു ഇടം പിടിച്ചു. മിഗ്‌സ്‌ ന്റെ പിഴവിൽ നിന്നും ലഭിച്ച പന്തു ആസ്റ്റൺ വില്ല ഗോളി ചിന്തിക്കുന്നതിനു മുന്നേ ഒരു മനോഹര ഓവർ ഹെഡ് കിക്കിലൂടെ വലയിലെത്തിച്ച കോവാസിച്ചു ചെൽസി ലീഡ് രണ്ടായി ഉയർത്തി.

രണ്ടാം പകുതിയിൽ ആസ്‌പിലിക്വറ്റ ജൊർജ്ജിനൊ എന്നിവരെ കളത്തിലിറക്കിയ ചെൽസി ആക്രമണത്തിൽ നിന്നും ഒട്ടും പിറകോട്ടു പോയിരുന്നില്ല. ആസ്‌പിലിക്വറ്റയിൽ നിന്നും പന്തു സ്വീകരിച്ച ലുക്കാക്കു ഇഞ്ചുറി ടൈമിൽ മറ്റൊരു കിടിലൻ ഫിനിഷിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി ചെൽസിയുടെ വിജയം ഉറപ്പിച്ചു. രണ്ടാം ഗോൾ കണ്ടെത്തി ലുക്കാക്കു നടത്തിയ സെലിബ്രേഷനും ചെൽസി ആരാധകരുടെ മനസ് നിറചിട്ടുണ്ടാകണം….. മാഞ്ചെസ്റ്റെർ യുണൈറ്റഡ് തങ്ങൾ ഓവർ വെയ്റ്റ്‌ എന്നും പറഞ്ഞു നഷ്ടപ്പെടുത്തിയ ഈ അത്ഭുത പ്രതിഭയെ ഓർത്തു ഇപ്പോൾ വിഷമിക്കുന്നുണ്ടാകും തീർച്ച.

മറുവശത്തു ആസ്റ്റൺ വില്ല ആക്രമണ ഫുട്‍ബോൾ തന്നെയാണ് കാഴ്ച വെച്ചത്. 18 ഷോട്ടുകൾ ചെൽസി ഗോൾ മുഖത്തേക്ക് ഉതിർത്ത ആസ്റ്റൺ വില്ല താരങ്ങൾക്കു വില്ലനായത് ചെൽസി ഗോളി Eduardo മെൻഡിയുടെ അപാര ഫൊം ആണ്. ഒമ്പതോളം ഷോട്ടുകളാണ് മെന്റി ചെൽസിക്കായി തടഞ്ഞിട്ടത്….

ഓൾഡ് ട്രാഫോർഡ് ഇന്നും ചുവന്നു തുടുത്തു……

കളിച്ചു, ജയിച്ചു, കളി കൊള്ളാം, പക്ഷേ ആശങ്കപ്പെടാൻ കാരണങ്ങളുണ്ട്