വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് അരങ്ങേറ്റം കുറിയ്ക്കാനായി എങ്കിലും ആരാധകർ ഇപ്പോഴും ആശങ്കയിലാണ്. പെനാൽറ്റിയിൽ നിന്ന് ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ സാധിച്ചിരുന്നെങ്കിൽ 5 ൽ കൂടുതൽ ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു. ഫിനിഷിംഗിലെ പോരായ്മകൾ മാറ്റി അടുത്ത കളിയിൽ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കട്ടെ. എന്ന് ആശിക്കാം.
വിജയത്തേക്കാൾ അധ്വാനിക്കണം വിജയത്തുടർച്ചയുണ്ടാവാൻ എന്നത് ഓർത്തിരിക്കേണ്ട വസ്തുതയാണ്. കൊമ്പന്മാർക്ക് അതിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ആദ്യ മത്സരത്തിൽ മത്സരത്തിൽ 4-4-2 ഫോർമേഷനിൽ അണിനിരന്ന ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ സ്ട്രൈക്കർമാരായി കളത്തിലിറങ്ങിയത് മലയാളി താരം രാഹുൽ കെപിയും, ഉറുഗ്വേ താരം അഡ്രിയാൻ ലൂണയുമാണ്.
പ്രതിരോധ നിര കാത്തത് ബോസ്നിയൻ താരം എനെസ് സിപോവിച്ചും, അബ്ദുൾ ഹക്കുവുമാണ്. മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിരോധ താരം അബ്ദുൾ ഹക്കുവിന് പരിക്കു പറ്റി. പകരം യുവ താരം റുയിവ ഹോർമിപാമാണ് കളത്തിലിറങ്ങിയത്. പ്രതിരോധത്തിൽ റുയിവ, സിപോവിച്ച് മികച്ച ഒത്തിണക്കം പുറത്തെടുത്തു.
മത്സരത്തിൻ്റെ 69-ആം മിനിറ്റിൽ മലയാളി താരം ശ്രീക്കുട്ടനെ പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. പെനാൽറ്റി എടുത്ത ഉറുഗ്വേ താരം ലൂണ അനായാസമായി പന്ത് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ സ്വന്തമാക്കി.
ഇന്നലത്തെ മത്സരത്തിൽ ഏറ്റവും സന്തോഷം തോന്നിയത് പ്രശാന്തിന്റെ പ്രകടനം ആയിരുന്നു. കഴിഞ്ഞ സീസണുകളിൽ തന്റെ പ്രതിഭക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ താരം വളരെ നല്ല ഇമ്പ്രൂവ്മെന്റ് ആയി കാണപ്പെട്ടു. വരും സീസണിൽ താരത്തിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഇനി വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങളാണ് വലിയ എതിരാളികൾക്കെതിരെ ഈ കളിയുമായി പോയാൽ ബ്ലാസ്റ്റേഴ്സിന്റെ മുട്ടുവിറയ്ക്കുമെന്നത് ഉറപ്പാണ്.