ഇന്ത്യൻ സൂപ്പർ ലീഗ് പുതു സീസൺ തുടങ്ങുന്നു. ഇന്ത്യൻ ഫുട്ബോൾ മാമാങ്കമായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ നവംബർ 19 ന് ആരംഭിക്കും. 11 ടീമുകൾ മാറ്റുരക്കുന്ന ആവേശപ്പോരാട്ടത്തിന് ഇത്തവണയും ഗോവയാണ് വേദിയാകുന്നത്.
- ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് ഇതാണ്, കാരണം
- ബ്ലാസ്റ്റേഴ്‌സ് താരത്തിന് പ്രശംസയുമായി ഇതിഹാസതാരം മെസ്യൂട്ട് ഓസിൽ
- ബ്ലാസ്റ്റേഴ്‌സിന്റെ ഘടന നിശ്ചയിക്കുവാൻ പോകുന്നത് അവസാനത്തെ വിദേശ സൈനിങ്
- ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
ആവേശപ്പോരിന്റെ ഉദ്ഘാടന മത്സരത്തിൽ പതിവ് പോലെ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2021-22 ഐഎസ്‌എൽ സീസണിലെ ആദ്യ പത്ത് മത്സരങ്ങൾ ഹോം, എവേയ് അടിസ്ഥാനത്തിൽ താഴേ ക്രമപെടുത്തുന്നു.
ആദ്യ മത്സരം എവേയ് മത്സരം ആണ് എടികെ മോഹൻ ബഗാൻ എഫ് സിക്ക് എതിരെ 19 നവംബർ (7:30PM). അടുത്തതും എവേയ് മത്സരം തന്നെയാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് എതിരെ 25 നവംബർ (7:30PM)ന് മൂനാം മത്സരവും എവേയ് തന്നെ കളിക്കണം. ബെംഗളൂരു എഫ് സിയുമായി 28 നവംബർ (7:30PM)ൻ.
എന്നാൽ അടുത്തത് ഒഡിഷ എഫ്സിക്ക് എതിരെ ഹോം മത്സരമാണ്
5 ഡിസംബർ (7:30PM)ന്. വീണ്ടും തുടർച്ചയായി മൂന്ന് എവേയ് മത്സരങ്ങൾ. ഈസ്റ്റ് ബംഗാൾ എഫ്സിയുമായി12 ഡിസംബർ (7:30PM)ന്. മുംബൈ സിറ്റിയുമായി 19 ഡിസംബർ (7:30PM)ന് ചെന്നൈ എഫ്സിയുമായി22 ഡിസംബർ (7:30PM)ന്.
എന്നാൽ പിന്നെ തുടർച്ചയായി മൂന്ന് ഹോം മത്സരങ്ങൾ ആണ് പിന്നീട്.ജംഷെദ്‌പൂർ എഫ്‌സിക്കെതിരെ, 26 ഡിസംബർ (7:30PM)ന്, എഫ് സി ഗോവയുമായി 2 ജനുവരി (7:30PM)ന് പിന്നെ ഹൈദരാബാദ് എഫ്സിക്കെതിരേ 9 ജനുവരി (7:30PM)ന്.