ഏതെങ്കിലും ബോളറെ തല്ലി ഒന്നാമൻ ആയതല്ലാ വീരു അവൻ തല്ലി തകർത്തു കളഞ്ഞത് ലോകത്തെ ഒന്നാം നമ്പർ ബൗളർമാരേ ആണ്. അവൻറെ മുന്നിൽ തോറ്റുപോകാത്തവർ ഇല്ല 2003 ലോകകപ്പ് ഫൈനലിൽ സച്ചിൻ ഉൾപ്പടെയുള്ള ഇന്ത്യൻ ബാറ്റിങ്ങ് നിര തകർന്നു അടിഞ്ഞപോളും സാക്ഷാൽ റിക്കി പോണ്ടിംഗ് പോലും വീരു വിൻറെ മുന്നിൽ തോറ്റു.
- അസാധ്യം എന്ന് മറ്റുള്ളവർ പറയുന്നത് ചെയ്ത് കാണിക്കുന്നതാണ് ഹീറോയിസം..
- രോഹിത്തിനെ വിമർശിക്കും മുൻപ് ഒന്നോർക്കുക പരാജയപ്പെട്ട രോഹിത്തിനെ ആണ് നിങ്ങൾ കൂടുതൽ ഭയക്കേണ്ടത്
- വഹാബ് റിയാസ് ഇടം കയ്യിൽ നിന്നും അഗ്നി വർഷം നടത്തിയ ജ്വലിക്കുന്ന സ്മൃതികൾ
- ആ സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിൽ താൻ നേരത്തെ ഇന്ത്യൻ ടീമിൽ കളിച്ചേനെയെന്ന് വീരു
ലോക പേസർ എന്ന് അഹങ്കരിച്ച അക്തർനെ ഒരു ഓവർ കൊണ്ട് ഒന്നും അല്ലാതാക്കിട്ടുണ്ട് വീരു. വീരുനെ ഇഷ്ടം ഇല്ലാത്തത് ആർക്കാണ് എതിരാളികൾപോലും സ്നേഹിക്കും
തല്ലാൻ പറഞ്ഞാൽ കൊന്നു അടിയന്തിരവും നടത്തിട്ടു വരുന്ന വീരു ഒരു വിസ്മയം തന്നെ ആണ്. ഒരു പഴയ സംഭവം ഉണ്ട്.
ഒരിക്കൽ രണ്ട് പേരും ഒരുമിച്ചു ഉള്ള കൂട്ടുകെട്ടിൽ വീരു ഒരു ഓവറിന്റെ ആദ്യ ബോൾ തന്നെ വീരു ഫോറടിച്ചു. ഉടനെ ദാദ അടുത്ത് ചെന്ന് പറഞ്ഞു ഇനി സിംഗിൾ എടുത്തു കളിച്ചാൽ മതി എന്ന് പറഞ്ഞു. ഉടനെ വീരു ഓക്കെ ദാദ അങ്ങിനെ ചെയ്യാം. അടുത്ത ബോളും വീരു ഫോറടിച്ചു..
വീണ്ടും ദാദ ചെന്ന് പറഞ്ഞു ഓക്കേ ഇനി പൊക്കി അടിക്കല്ലേ സിംഗിൾ എടുത്തു കളിക്ക് നമുക്ക് ഈ ഓവറിൽ ആവശ്യം ഉള്ള റൺസ് കിട്ടിയിട്ടുണ്ട്. വീണ്ടും വീരു ഓക്കേ ദാദ ഡോണ്ട് വരി അങ്ങിനെ ചെയ്യാം. മൂന്നാം ബോളും വീരു പൊക്കി അടിച്ചു വീണ്ടും ഫോർ. ദാദാക് മനസിലായി അങ്ങോട്ട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൻ അവന്റെ ശൈലി മാറ്റത്തില്ല എന്ന്.
അങ്ങനെ ആ ഓവറിൽ വീരു അഞ്ചു ഫോർ അടിച്ചു അവസാനത്തെ ഒരു ബോൾ മാത്രം മുട്ടിയിട്ടു വീരു. പിന്നീട് ഒരിക്കൽ പാകിസ്താനിൽ വെച്ച് 300 അടിച്ച മത്സരത്തിൽ വീരു സെഞ്ചറി അടിച്ചു കളി അവസാനിച്ചപ്പോൾ ദാദയോട് പറഞ്ഞു എന്റെ സ്കോർ 194 ൽ എത്തിയാൽ ഞാൻ സിക്സ് അടിച്ചു ഡബിൾ തികക്കാൻ നോക്കും അതുകഴിഞ്ഞു 294 സ്കോർ എത്തിയാൽ സിക്സ് അടിച്ചു 300 അടിക്കാൻ ശ്രമിക്കും എന്ന്.
അപ്പോൾ ദാദ പറഞ്ഞു അത് നിനക്കെ സാധിക്കൂ കാരണം ഞങ്ങൾ അത്ര സ്കോറിൽ എത്തില്ല. അതാണ് സേവാഗ് ടെസ്റ്റ് മത്സരം ആയാലും ഏകദിനം ആയാലും അദ്ദേഹം ഒരേ ശൈലി അടിക്കേണ്ട ബോൾ അടിച്ചിരിക്കും. അതുകൊണ്ട് തന്നെ വീരു റൺസ് എടുക്കുന്ന ടെസ്റ്റ് മത്സരങ്ങൾ അധികവും ഇന്ത്യൻ ടീം നല്ല റൺ റേറ്റിൽ റൺസ് നേടാറുണ്ട്. 300 കൂടുതൽ റൺസ് ആദ്യ ദിനം പല മത്സരങ്ങളിലും നേടാൻ കഴിഞ്ഞു. 200 ബോൾ വീരു കളിച്ചിട്ടുണ്ടങ്കിൽ 150 കൂടുതൽ റൺസ് വീരു നേടിയിട്ടുണ്ടാകും
അങ്ങിനെ ഒരു കളികാരൻ ഇന്ത്യൻ ടീമിൽ ഇനി എന്ന് വരും.