in

ഇലയിട്ടിരുന്നവർ മടക്കി എഴുന്നേറ്റു കൊള്ളുക കോഹ്ലി തന്നെ നായകൻ

Ravi Kohli Dhoni [BCCI/Twiter]

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വിരാട് കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റി ആസ്ഥാനത്ത് മറ്റുള്ളവരെ പ്രതിഷ്ഠിക്കും എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. കോഹ്ലിയുടെ ചോരയ്ക്കു വേണ്ടി മുറവിളി കൂടിയവർക്ക് നിരാശ നൽകുന്ന പ്രതികരണമാണ് ഇപ്പോൾ ബിസിസിഐയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ നായകനായി കോഹ്ലി തുടരും.

സ്പ്ലിറ്റ് ക്യാപ്റ്റൻസി സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളക്കളഞ്ഞു ബിസിസിഐ കോഹ്‌ലി തുടരുന്നു എന്ന് വ്യക്തമാക്കി. ഇന്ത്യയുടെ നായകസ്ഥാനത്ത് മാറ്റങ്ങളുണ്ടാവില്ലെന്നും പരിമിത ഓവര്‍ നായകനായി വിരാട് കോലി തുടരുമെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.

Ravi Kohli Dhoni [BCCI/Twiter]

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം സമീപകാലത്തെ മോശം ബാറ്റിങ് പ്രകടനത്തിന് കാരണം ക്യാപ്റ്റന്‍സിയാണെന്ന് കോലി പറഞ്ഞുവെന്ന തരത്തിലാണ് വാർത്ത വന്നത്. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിന് ശേഷം പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള തയ്യാറെടുപ്പിലാണ് കോലിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു.

നിർണായക മത്സരങ്ങളിൽ ഇന്ത്യ അടി പതറന്ന കാരണം വിരാട് കോഹ്ലിയുടെ മോശം ക്യാപ്റ്റൻസി ആണെന്നും അതിനാൽ താരം നായക പദവി ഉപേക്ഷിക്കുമെന്നും വൻ പ്രചാരണമായിരുന്നു. എന്നാല്‍ ഇത്തരൊരു മാറ്റത്തിന് സാധ്യതയില്ലെന്ന് ബിസിസി ഐ ട്രഷറര്‍തന്നെ വ്യക്തമാക്കിയതോടെ എല്ലാ അഭ്യൂങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

“എന്തൊരു അസംബന്ധമാണിത്. അത്തരിലൊരു കാര്യവും സംഭവിക്കില്ല. ഇതെല്ലാം മാധ്യമങ്ങള്‍ പറയുന്ന കാര്യം മാത്രമാണ്. ഇത് സംബന്ധിച്ച് ബിസിസിഐ സമ്മേളനം കൂടുകയോ ഒരു കാര്യം പോലും ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.വിരാട് മൂന്ന് ഫോര്‍മാറ്റിലും നായകനായി തുടരും”-ധമാല്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

ദാദയുടെ സ്വന്തം വീരു, കാലമേ പിറക്കുമോ ഇനി ഇതുപോലെയൊരു ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തി ക്രിസ്ത്യാനോ റൊണാൾഡോ പണി തുടങ്ങി…