മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തറവാട് വീട് പോലെയാണ്. തന്നെ താനാക്കിയ വളർത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്ന് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് എന്നും ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തൻറെ മേൽ താല്പര്യമുണ്ട് എന്ന് അറിഞ്ഞ നിമിഷം തന്നെ മറ്റുള്ള ക്ലബ്ബുകളുടെ താൽപര്യങ്ങളെ കുറിച്ചു പോലും ആലോചിക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ ക്രിസ്ത്യാനോ മടങ്ങിവന്നത്.
- ക്രിസ്റ്റ്യാനോയും ബഞ്ചിൽ ഇരിക്കും പിന്നിൽ ഫെർഗിയുടെ രാജതന്ത്രം തന്നെ
- വിധിയെ തോൽപ്പിച്ച വീരനായകൻ, തോറ്റു പോയി എന്നു തോന്നിയാൽ ഇത് ഓർക്കുക…
- യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…
മടങ്ങിവന്ന ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഹൃദയംനിറഞ്ഞ സ്വീകരണമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും സഹതാരങ്ങളും നൽകിയത്. വെറും ഒരു താരമായി മാത്രമല്ല അദ്ദേഹം മാഞ്ചസ്റ്റർ ലേക്ക് മടങ്ങി വന്നത്, മറിച്ച് ക്ലബ്ബിൻറെ എല്ലാം എല്ലാം ആണ് അദ്ദേഹം. ക്ലബ്ബിലെ യുവതാരങ്ങൾക്ക് മാർഗദർശിയായി മാറുക എന്ന വലിയൊരു ഉത്തരവാദിത്വം കൂടി അദ്ദേഹം അവിടെ ഏറ്റെടുത്തിട്ടുണ്ട്.
മറ്റുള്ള പ്രൊഫഷണൽ ക്ലബ്ബുകളിൽ ലഭിക്കുന്നതിനേക്കാൾ വളരെ വലിയ സ്വാതന്ത്ര്യവും പരിഗണനയും അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ ലഭിക്കും. സഹ താരങ്ങളുടേയും ഹൃദയത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോ. ക്രിസ്ത്യാനോ റൊണാൾഡോ തറവാട്ടിലേക്ക് മടങ്ങി വന്നതിന്റെ നവോന്മേഷം ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടേയും പ്രകടനത്തിൽ കഴിഞ്ഞ മത്സരത്തിൽ കാണാമായിരുന്നു.
യുണൈറ്റഡ് ടീമിൽ കളിക്കളത്തിൽ മാത്രമല്ല അദ്ദേഹം മറ്റുള്ള താരങ്ങൾക്ക് മാതൃകയാകുന്നത്. ഡ്രസിങ് റൂമിലും ഡൈനിങ് റൂമിലും ക്രിസ്ത്യാനോ റൊണാൾഡോ വന്നതിൻറെ പ്രതിഫലനം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ പ്രകടമാണ്. അതിൻറെ ആദ്യപടിയായി താരങ്ങളുടെ ഭക്ഷണത്തിൻറെ കാര്യത്തിൽ തന്നെ ക്രമീകരണങ്ങൾ വന്നു കഴിഞ്ഞു. തൻറെ ശാരീരികക്ഷമതയും ഫിറ്റ്നസും കാത്തുസൂക്ഷിക്കുവാൻ ഏതറ്റംവരെയും പോകുന്ന ക്രിസ്ത്യാനോ റൊണാൾഡോ അത് തൻറെ ടീമിലും നടപ്പിലാക്കി കഴിഞ്ഞു.
ഡിസേർട്ട് എന്ന മധുരം നിറഞ്ഞ ഭക്ഷണ വിഭവം കഴിക്കുവാൻ ഏറെ താല്പര്യപ്പെടുന്നു യുവതാരങ്ങൾക്ക് ആണ് ആദ്യ നിയന്ത്രണം വന്നത്. വെള്ളിയാഴ്ച ഒരൊറ്റ യുണൈറ്റഡ് താരത്തിന് പോലും ഡിസെർട്ട് എന്ന മധുര വിഭവം ലഭിച്ചില്ല. ഒരു കളിക്കാരൻ എന്നതിലുപരിയായി ഇത്തരത്തിലുള്ള പ്രതിഫലനങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യാനോ റൊണാൾഡോയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നത്. ഒരേ മനസ്സോടെ പൊരുതുന്ന 11 ചെകുത്താൻമാരെ കളത്തിലിറക്കാൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത് അതിന് ക്രിസ്ത്യാനോ റൊണാൾഡോയുടെ സാന്നിധ്യം വളരെയധികം പ്രയോജനം ചെയ്യും.