in ,

ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവെച്ച ബ്രസീലിയൻ സൂപ്പർ താരം മറ്റൊരു ISL ക്ലബ്ബിലേക്ക്

Jonathas de Jesus to ISL [Football Espana]

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവെച്ച പ്രധാന താരമായിരുന്നു ബ്രസീൽ സ്ട്രൈക്കർ ജോനാഥൻ ഡി ജീസസ്. ഏറെ കൂലങ്കഷമായ ചർച്ചകൾ നടത്തിയിട്ടും ബ്ലാസ്റ്റേഴ്സിനെ വരുതിയിലേക്ക് വരാൻ ബ്രസീലിയൻ താരം തയ്യാറായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ ഒന്നും തന്നെ ബ്രസീലിയൻ താരത്തിന് സംതൃപ്തനാക്കാൻ പര്യാപ്തമായിരുന്നില്ല.

ബ്രസീലിയൻ താരത്തിനെ തങ്ങളുടെ ക്യാമ്പിൽ എത്തിക്കുവാൻ നടത്തിയ നീക്കങ്ങൾ ഫലപ്രാപ്തിയിൽ എത്താതിരുന്നത് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അദ്ദേഹത്തിന് ലഭിക്കാതെ വന്നതോടെയാണ് ബ്ലാസ്റ്റേഴ്സ് പിന്നീട് സ്പാനിഷ് സ്ട്രൈക്കറിലേക്ക് തിരിഞ്ഞത്.

Jonathas de Jesus to ISL [Football Espana]

സ്പാനിഷ് താരമായ അൽവാരോ വാസ്ക്വിസിന്റെ സൈനിങ്ങിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പൂർണ്ണ സന്തോഷമാണ്. ബ്രസീലിയൻ താരത്തിനെ പറ്റി ബ്ലാസ്റ്റേഴ്സ് ആരാധകർ പോലും മറന്നു തുടങ്ങിയിരിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ കൈവിട്ടുപോയ കസ്തൂരിമാമ്പഴം മറ്റൊരു ഐ എസ എൽ ക്ലബ് കൊത്തിക്കൊണ്ട് പോകുന്നത്.

ബ്ലാസ്റ്റേഴ്സ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കിട്ടാതിരുന്ന താരത്തിനെ ടീമിൽ എത്തിക്കുവാൻ ഒഡീഷ എഫ്സി അവരുടെ തുറുപ്പുചീട്ട് തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. ഒഡീഷ എസിയുടെ ആഗോള മുഖമായഡേവിഡ് വില്ലയെ ഉപയോഗിച്ചുകൊണ്ടാണ് താരത്തിനെ ടീമിൽ എത്തിക്കുവാൻ അവർ കരുക്കൾ നീക്കുന്നത്.

സ്പാനിഷ് സൂപ്പർ താരം ബ്രസീലിയൻ സ്‌ട്രൈക്കറായ ജോനാഥൻ ഡി ജീസസിനെ ഒഡീഷയിൽ എത്തിക്കുവാൻ അദ്ദേഹത്തിനു മേൽ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ്. ഡേവിഡ് ബില്ല യുടെ സ്വാധീനം താരത്തിന് ഒഡീഷയിൽ എത്തിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത് അദ്ദേഹം എത്തിയാൽ ഒഡീഷയുടെ ആക്രമണ നിരക്ക് പതിവില്ലാത്ത ഒരു കരുത്ത് ലഭിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തി ക്രിസ്ത്യാനോ റൊണാൾഡോ പണി തുടങ്ങി…

ബ്ലാസ്റ്റേഴ്സിന് പ്രത്യേക പരിഗണനയുമായി ഇന്ത്യൻ സൂപ്പർ ലീഗ് അധികാരികൾ