in ,

ബ്ലാസ്റ്റേഴ്സിന് പ്രത്യേക പരിഗണനയുമായി ഇന്ത്യൻ സൂപ്പർ ലീഗ് അധികാരികൾ

Kerala Blasters Fans [The Week]

കായിക മേഖലയുടെ വാണിജ്യവൽക്കരണം അതിനുശേഷം ദൂരവ്യാപകമായ ഫലങ്ങളാണ് എല്ലാ കായിക ഇനങ്ങളുടെയും വിപണന മേഖലയിൽ വന്നിരിക്കുന്നത്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ ഫുട്ബോളിനെ ഒരു പുതുജീവൻ നൽകിയത് ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണ് എന്നത് വിസ്മരിക്കാൻ കഴിയാത്ത വസ്തുതയാണ്.

വാണിജ്യ താൽപ്പര്യങ്ങൾ തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പിന്റെയും കാതൽ. ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് സമ്പന്നതയുടെ വെളിച്ചം തുറന്നു നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് വാണിജ്യ വൽക്കരിക്കപ്പെട്ടത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് കൂടി പ്രയോജനപ്രദമാകും. ആരാധകരുടെ ശക്തികൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രബല ശക്തിയാണ് കേരള ബ്ലാസ്റ്റേഴ്സ്.

Kerala Blasters Fans [The Week]

അതുകൊണ്ടുതന്നെ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോഴും ബ്ലാസ്റ്റേഴ്സിന് അനുകൂലമായ തരത്തിലാണ് ക്രമീകരണം TRP റേറ്റിംഗ് ലക്ഷ്യം വെച്ചു കൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു ക്രമീകരണം നടത്തിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ 10 മത്സരങ്ങളിൽ ഏഴും ഞായറാഴ്ചകളിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ആരാധകർക്ക് കാണുവാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു ക്രമീകരണം. ഞായറാഴ്ചകളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കാണുമ്പോൾ trp റേറ്റിംഗ് കുതിച്ചുയരും എന്നാണ് അധികാരികൾ കണക്കുകൂട്ടുന്നത്.

അവസാനം തുടർച്ചയായി മൂന്ന് ഹോം മത്സരങ്ങൾ നൽകിയും പ്രീതിപ്പെടുത്തൽ നീക്കം ഉണ്ട്. ജംഷെദ്‌പൂർ എഫ്‌സിക്കെതിരെ, 26 ഡിസംബർ (7:30PM)ന്, എഫ് സി ഗോവയുമായി
2 ജനുവരി (7:30PM)ന് പിന്നെ ഹൈദരാബാദ് എഫ്സിക്കെതിരേ
9 ജനുവരി (7:30PM)ന്.

ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവെച്ച ബ്രസീലിയൻ സൂപ്പർ താരം മറ്റൊരു ISL ക്ലബ്ബിലേക്ക്

Sourav Ganguly

ക്രിക്കറ്റിന്റെ ആത്മാവായ ടെസ്റ്റ് ക്രിക്കറ്റ് വിട്ടൊരു കളിയും ഇല്ലെന്ന് ഗാംഗുലി