ക്രിക്കറ്റിന്റെ ആത്മാവ് ഉറങ്ങുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ആണ്. കുട്ടി ക്രിക്കറ്റ് പോലെയുള്ള ക്രിക്കറ്റ് മാമാങ്കങ്ങൾ ക്രിക്കറ്റിനെ വാണിജ്യവത്കരിക്കുവാനും സാമ്പത്തികമായി കുതിക്കുവാൻ മാത്രമാണ് ഉപകരിക്കുന്നത്. യാഥാസ്ഥിതിക പരമ്പരാഗത ക്രിക്കറ്റ് പ്രേമികൾക്ക് എന്നും കണ്ണിന് കുളിർമ പകർന്ന് കൊണ്ടിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ്.
- ഋഷഭ് പന്തിന് ട്രോൾ വർഷം, ധോണി സ്റ്റൈൽ സ്ലോ ബാറ്റിങ് എന്നു ട്വിറ്ററിൽ പൊങ്കാല
- അതാണ് എന്റെ സ്വപ്നം തുറന്ന് പറഞ്ഞ് നെയ്മർ ജൂനിയർ
- ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം
- അശോക് ദിൻഡ അവഗണനയുടെ തീച്ചൂളയിൽ അണഞ്ഞു പോയ അഗ്നി നക്ഷത്രം
- ഡൽഹിയുടെ ക്യാപ്റ്റൻ പന്തു തന്നെ അയ്യരുടെ കാര്യത്തിൽ ഡൽഹി മാനേജ്മെൻറ് നിർണായക തീരുമാനമെടുത്തു
പുതുതലമുറയിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിപ്പിക്കുവാൻ മാത്രമാണ് ഇത്തരത്തിലുള്ള കുട്ടി ക്രിക്കറ്റ് വിനോദങ്ങൾ ഉപകരിക്കുന്നത്. പലപ്പോഴും അത് ക്രിക്കറ്റിനെ ജനകീയമാകുന്നു എന്നു പറയുന്നുണ്ടെങ്കിലും ക്രിക്കറ്റ് എന്ന ഗെയിമിന്റെ ആത്മാവിനെ ബലിയർപ്പിക്കുന്നത് പോലെയുള്ള ഒരു ചടങ്ങാണ് അത്.
ബിസിസിഐയ്ക്ക് പണം വന്നു മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നതിനുള്ള തന്ത്രമായാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ചത് എന്ന വിവാദം കത്തിപ്പടരുന്നതിന് ഇടയിൽ ആയിരുന്നു സൗരവ് എന്ന ഇന്ത്യൻ ഇതിഹാസനായകൻ മുന്നോട്ട് വച്ച പ്രതികരണം.
ബിസിസിഐയുടെ കാഴ്ചപ്പാടുകൾ ക്രിക്കറ്റിലെ ഏറ്റവും മൂർത്തമായ ഭാവമാണ് ടെസ്റ്റ് ക്രിക്കറ്റ്. അതിനെ സമരസപ്പെടുന്നതോ പ്രാധാന്യം കുറയ്ക്കുന്നതോ ആയ ഒരു തരത്തിലുള്ള നീക്കങ്ങളും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയില്ല എന്ന് ഇന്ത്യൻ ക്രിക്കറ്റ് ദാദാ പ്രതികരിച്ചു.
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ടെസ്റ്റ് ഉപേക്ഷിച്ചതായും ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ടെസ്റ്റ് പുന സംഘടിപ്പിക്കാനുള്ള എന്തു മാർഗ്ഗവും തങ്ങൾ സ്വീകരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. അതിനുവേണ്ടി വേണമെങ്കിൽ ഒരു വൈറ്റ് ബോൾ പരമ്പരയ്ക്ക് വേണ്ടി കൂടി ഇന്ത്യ സജ്ജമാക്കാൻ അദ്ദേഹം ഒരുക്കമാണ്.