in

ഏറ്റവും മുന്നിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാംസ്ഥാനത്ത്

Messi and Ronaldo [he Ringer]

ലോകമെമ്പാടും ആരാധകരുള്ള ഫുട്ബോൾ വീഡിയോ ഗെയിമാണ് ഫിഫ ഫുട്ബോൾ ഗെയിം. ഓരോ തവണയും നിരവധി സവിശേഷതകളുമായാണ് ഗെയിമിന്റെ അപ്ഡേഷനുകൾ വന്നുപോകുന്നത്. ഇത്തവണയും അതിന് യാതൊരു മാറ്റവുമില്ല. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ ഔദ്യോഗിക അംഗീകാരമുള്ള ഗെയിം ആയതുകൊണ്ട് ലോകമെമ്പാടും ഇതിന് വലിയ സ്വീകാര്യതയാണ്.

ഇനിമുതൽ ഇന്ത്യയിൽനിന്നുള്ള ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദം പകർന്നു കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളും ഫിഫ ഗെയിം സീരീസിൽ ഉൾപ്പെടുന്നതാണ്. ഫിഫ ഏറ്റവുമൊടുവിൽ പുറത്തുവിട്ട റേറ്റിംഗ് അനുസരിച്ച് ലയണൽ മെസ്സി ആണ് ഒന്നാം സ്ഥാനത്ത്.

Messi and Ronaldo [he Ringer]

രണ്ടാം സ്ഥാനത്ത് പോളണ്ടിലെ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി ആണ്. അതേസമയം മൂന്നാം സ്ഥാനത്ത് ക്രിസ്ത്യാനോ റൊണാൾഡോ ആണ്. ഇത്തവണ മൂന്നാം സ്ഥാനത്ത് ആണെങ്കിലും ഫിഫയുടെ ഇതുവരെയുള്ള കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ ആകെ മൊത്തത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് ലഭിച്ചിട്ടുള്ളത് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ആണ്.

ഇത്തവണ ലയണൽ മെസ്സിക്ക് 93 പോയിന്റും റോബർട്ട് ലെവൻഡോവിസ്കിക്ക് 92 പോയിന്റും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് 91 പോയിന്റും ആണ്. ക്രിസ്ത്യാനോ റൊണാൾഡോയെ കൂടാതെ കെവിൻ ഡി ബ്രൂയ്നെ എംബാപ്പെ നെയ്മർ ജോവൻ ഒബ്ലാക്ക് എന്നിവർക്കും 91 പോയിന്റ് ആണ്.

ഹാരി കെയ്ൻ എൻഗോലോ കാൻറെ മാനുവൽ ന്യൂയർ എന്നിവർ 90 പോയിൻറ് വീതം നേടി ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിച്ചു.

Sourav Ganguly

ക്രിക്കറ്റിന്റെ ആത്മാവായ ടെസ്റ്റ് ക്രിക്കറ്റ് വിട്ടൊരു കളിയും ഇല്ലെന്ന് ഗാംഗുലി

മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നറിയിപ്പുമായി ചാമ്പ്യൻസ് ലീഗിലെ എതിരാളികൾ