in , ,

LOVELOVE OMGOMG

വിധിയെ തോൽപ്പിച്ച വീരനായകൻ, തോറ്റു പോയി എന്നു തോന്നിയാൽ ഇത് ഓർക്കുക…

Cristiano Ronaldo Inspirational life story

“ആത്മവിശ്വാസവും ഹാർഡ് വർക്കും കൊണ്ട് ഒരു മനുഷ്യന് അവന്റെ വിധിയെ മറികടക്കാൻ ആകുമോ? എന്ന് സംശയിക്കുന്നവർക്കുള്ള മറുപടിയാണ് തൻറെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പാഠമായ ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ ജീവിതം.

സ്വന്തം മാതാവിനെ ഗർഭപാത്രത്തിൽ വെച്ച് തനിക്കും വിധിയെ തോൽപ്പിച്ചവനായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ. കടുത്ത ദാരിദ്ര്യം മൂലം ഭക്ഷണത്തിനു പോലും വകയില്ലാത്ത അവസ്ഥയിൽ ഒരു കുട്ടിയെ കൂടി പോറ്റാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് അമിതമായ അളവിൽ മദ്യം കുടിച്ചു ഗർഭം അലസിപ്പിക്കാൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ മാതാവ് ശ്രമിച്ചിരുന്നു എന്നാൽ അത് പരാജയപ്പെട്ടു. അങ്ങനെ അവൻ ജനനത്തിൽ തന്നെ വിധിയെ തോൽപിച്ചു.

Cristiano Ronaldo Inspirational life story

ചെറുപ്പം മുതലേ അമ്മയോടൊപ്പം തെരുവോരങ്ങൾ വൃത്തിയാക്കുന്ന ജോലികൾ ചെയ്തും ബാക്കി സമയം കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ചും ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു സാധരണം കുട്ടിയായിരുന്നു. മദ്യപാനിയായ അച്ഛനും പട്ടിണിയും ദാരിദ്രവുമായി കഴിഞ്ഞ കുടുംബബുമായിരുന്നു അവന്.

സ്കൂളിൽ അവൻ ഫീസ് അടക്കാൻ മുടങ്ങിയതിന്റെ പേരിൽ അവനെ സ്കൂളിൽ നിന്നും പുറത്താക്കിയപ്പോൾ അവൻ അന്ന് പറഞ്ഞ ഒരു വാക്ക് ഉണ്ട്…. “ഒരു നാൾ ഞാൻ ഈ സ്കൂൾ വാങ്ങും “
ഒന്നുമറിയാത്ത ഒരു കുട്ടിയുടെ കണ്ണിരോടെയുള്ള വെല്ലുവിളി മറ്റുള്ളവർ ഒരു ചിരിയോടെയാണ് കണ്ടത്…

അവൻ പട്ടിണിയോട് മാത്രമല്ല പട പൊരുതിയത്, ക്രിസ്റ്റ്യാനോ ഒരു ഹൃദ്രോഗി ആയിരുന്നു. പിതാവും സഹോദരനും അമിത മദ്യപാനികളായിരുന്നു, അമ്മ ക്യാൻസർ രോഗിയായിരുന്നു, കുടുംബം മുഴു പട്ടിണിയിലായിരുന്നു. മെസ്സിയുടെ കഥ കുറച്ചു പറയുകയല്ല. പക്ഷേ മെസ്സി കൗമാര പ്രായത്തിൽ തന്നെ ബാഴ്സ എന്ന വമ്പൻ ക്ലബ്ബിന്റെ തണലിൽ ആയിരുന്നു, എന്നാൽ റോണോ തന്റെ 18 വയസ്സു വരെയും കഷ്ടതകളുടെ പാരമ്യത്തിലായിരുന്നു.

എന്നാൽ അവന്റെ വാശി അത് നേടാൻ അവൻ ഏതറ്റവും വരെ പോകും കഠിനമായി ശ്രമിക്കും അവൻ അത് നേടുക തന്നെ ചെയ്യും അതായിരുന്നു പിന്നീട് ലോകം കണ്ട CR7. അന്ന് സ്കൂളിൽ നിന്നും ക്യാഷ് ഇല്ലാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട ആ കുട്ടിയുടെ പേരിലാണ് ഇന്ന് അവിടത്തെ എയർപോർട്ട് എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ ആകുമോ? അതാണ് ആ ഐതിഹാസിക ജന്മം

പട്ടിണിയുടെ വറചട്ടിയിൽ നിന്നും ലോക ഫുട്ബോളിലെ രാജാങ്കണത്തിലേക്ക് വന്നവൻ

സാക്ഷാൽ പെലയെയും മറികടന്ന് മിശിഹാ തെളിയിച്ചു ലാറ്റിനമേരിക്കയുടെ ചക്രവർത്തി താനാണെന്ന്