in

സാക്ഷാൽ പെലയെയും മറികടന്ന് മിശിഹാ തെളിയിച്ചു ലാറ്റിനമേരിക്കയുടെ ചക്രവർത്തി താനാണെന്ന്

Messi and Pele [B/RFooball]

ലോക ഫുട്ബോളിൽ വിജയത്തിൻറെ പടവുകൾ ഒന്നൊന്നായി കീഴ്പ്പെടുത്തി മുന്നോട്ടു ചോദിക്കുകയാണ് ഫുട്ബോളിന്റെ മിശിഹാ ആയ ലയണൽ മെസ്സി. റെക്കോർഡ് പുസ്തകങ്ങൾ തിരുത്തി എഴുതുക എന്നത് അദ്ദേഹത്തിനും എന്നും ഒരു ഹരമാണ്.

സാക്ഷാൽ പെലെയെ മറികടന്ന് മിശിഹാ
ലാറ്റിൻ അമേരിക്കൻ വൻകരയുടെ ഫുട്ബോൾ ചക്രവർത്തിയായ ലയണൽ മെസ്സി ആണ് ലോക ഫുട്ബോളിന്റെ നിലവിലെ രാജാവ് എന്ന് അടിവരയിട്ടു തെളിയിച്ചു.

Messi and Pele [B/RFooball]

ഓരോ മത്സരങ്ങളും കഴിയുമ്പോഴും ഗോളുകളുടെയും അസിസ്റ്റുകളുടെയും എണ്ണം വർധിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി തന്നെ കൂടുതൽ മഹാനാക്കുന്നു. ഇന്നലെ ബൊളീവിയ്ക്ക് എതിരെ നടന്ന മത്സരത്തിൽ നേടിയ ഹാട്രിക് ഗോളുകൾ മറ്റൊരു സുവർണനേട്ടം കൂടി ലയണൽ മെസ്സിക്ക് സമ്മാനിച്ചു.

ലാറ്റിൻ അമേരിക്കയിലെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ എന്ന് പദവി ഇനി അര്ജന്റീനക്കാരുടെ സ്വന്തം നായകനായ ലയണൽ മെസ്സിക്ക് സ്വന്തം.

ബ്രസീലിയൻ ഇതിഹാസം സാക്ഷാൽ പെലെയുടെ 77 ഗോളുകൾ എന്ന് റെക്കോർഡാണ് അർജന്റീനിയൻ മിശിഹാ മറികടന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ നേടിയ ഹാട്രിക് ഗോളുകളാണ് മെസ്സിയെ ഈ റെക്കോർഡിലേക്ക് നയിച്ചത്.

വിധിയെ തോൽപ്പിച്ച വീരനായകൻ, തോറ്റു പോയി എന്നു തോന്നിയാൽ ഇത് ഓർക്കുക…

കൊടുങ്കാറ്റായി ഹാട്രിക് മിശിഹാ ലോക ഫുട്ബോളിന്റെ ഒരേ ഒരു രാജാവ് നേട്ടങ്ങളുടെ കൊടുമുടിയിൽ വിതുമ്പിയാർക്കുന്നു