മെസ്സിയുടെ കാലം കഴിഞ്ഞെന്ന് വിമർശിച്ച വിരോധികളെ നിങ്ങൾ ഇനി ഏതെങ്കിലും ഒരു കുണ്ടിൽ പോയി ഒളിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അയാൾ ഓരോ മത്സരങ്ങളിലും തെളിയിക്കുകയാണ് അയാൾക്ക് പകരം വയ്ക്കുവാൻ ഫുട്ബോളിൽ ആരുമില്ലെന്ന് ലോക ഫുട്ബോളിന്റെ ഒരേ ഒരു രാജാവ്, മിശിഹാ എല്ലാം താൻ തന്നെയാണ്.
- സാക്ഷാൽ പെലയെയും മറികടന്ന് മിശിഹാ തെളിയിച്ചു ലാറ്റിനമേരിക്കയുടെ ചക്രവർത്തി താനാണെന്ന്
- അവർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടുവാൻ സാധിക്കുകയില്ല
- കാൽപ്പന്തു പ്രേമികളെ പിടിച്ചു കുലുക്കിയ ട്രാൻസ്ഫർ ജാലകം
- ഫുട്ബോൾ ലോകത്തിന് അഭിമാനമായി അർജൻറീന താരങ്ങൾ, ചങ്കൂറ്റത്തിന് കൈയ്യടിച്ചു ഫുട്ബോൾ ലോകം
വേൾഡ് കപ്പ് ക്വാളിഫയിങ് മത്സരത്തിൽ മെസ്സി കൊടുങ്കാറ്റായി മെസ്സി ആഞ്ഞടിക്കുന്നു. ഹാട്രിക് ഗോളുമായി മെസ്സിയുടെ പടയോട്ടത്തിൽ ബോളിവിയയെ 3-0 ക്ക് അർജന്റീന തകർത്തു. 14′, 65’89’ എന്നീ മിനിറ്റുകളിലായിരുന്നു മെസ്സി ബൊളീബിയയുടെ ശവപ്പെട്ടിയിൽ ആണികൾ അടിച്ചത്.
യഥാർത്ഥത്തിൽ വിമർശകരെ നിശബ്ദമാകുന്ന പ്രകടനമായിരുന്നു ഇന്ന് മെസ്സി നടത്തിയത്. റെക്കോർഡ് ബ്രേക്ക് ചെയ്യുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം… വലം കാല് ഉപയോഗിക്കൂല എന്ന് പറഞ്ഞ ആൾടെ റെക്കോർഡ് തകർത്തത് ആ കാല് കൊണ്ട് തന്നെ… എത്ര മനോഹരമായ പ്രതികാരം.
കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല…ലിയോ…. താങ്കൾ ഒരുപാട് കരഞ്ഞിട്ടുണ്ട് ഈ നീല വെള്ള കുപ്പായത്തിൽ.. അതിനെല്ലം പകരമായി താങ്കളുടെ മുഖത്തെ ഈ സന്തോഷത്തിന്റെ കണ്ണീർ അത് താങ്കളുടെ വിജയം… തോൽവിയിൽ പരിഹാസങ്ങൾ ഒരുപാട് കേട്ടട്ടുണ്ടെങ്കിലും ഇന്ന് ആരാധകർക്ക് സന്തോഷിക്കാം… ഉറക്കെ വിളിക്കാം വാമോസ് അർജന്റീന.
പ്രായത്തിന് അത്രപെട്ടെന്നൊന്നും ആ ഇടംകാലിനെ തളർത്താനാവില്ല. വീര്യം കൂടത്തെ ഉള്ളൂ. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ഇനി അർജന്റീനയുടെ നായകന് സ്വന്തം. കാലങ്ങൾ സാക്ഷി അയാൾ ചരിത്രങ്ങൾ സൃഷ്ടിച്ച് തന്റെ തേരോട്ടം തുടരുകയാണ് ഇനി പിറവി എടുക്കുമോ ഇത് പോലെ ഒരു ഇതിഹാസം വാമോസ് അർജന്റീന.