in ,

കാനറികൾ പെറുവിനെ കൊത്തിപ്പറിച്ചപ്പോൾ നെയ്മറിന് മറ്റൊരു റെക്കോർഡ് കൂടി സ്വന്തം

Brazil vs peru [Lucas Figueiredo / CBF]

ലോക ഫുട്ബോളിൻറെ ആകാശം എത്ര വിശാലം ആണെങ്കിലും അതിനു മുകളിലേക്ക് ചിറകുവിരിച്ചു പറക്കുവാൻ കാനറി പറവകൾക്ക് കഴിയുമെന്ന് അവർ ഓരോ മത്സരം കഴിയുമ്പോഴും അടിവരയിട്ടു തെളിയിക്കുകയാണ്. പക്ഷേ അതിവൈകാരികത മൂലം ചിലപ്പോൾ അവർക്ക് കാലിടറിപ്പോയേക്കാം.

എന്നിരുന്നാലും ആത്മാവിൽ ഫുട്ബോളിനെ ആവാഹിച്ച് കളിക്കുന്നവരാണ് കാനറികളുടെ കാൽപന്ത് രാജാക്കന്മാർ. ആ വീര്യം സിരകളിൽ ആവാഹിച്ച് അവർ മുന്നോട്ടു കുതിക്കുകയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവും കടന്ന് മുന്നോട്ടു പറക്കുകയാണ് കാനറികൾ.

Brazil vs peru [Lucas Figueiredo / CBF]

ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെ ഏകപക്ഷിയമായ രണ്ടുഗോളുകൾക്ക് ആണ് ബ്രസീൽ തറ പറ്റിച്ചത്. ആദ്യപകുതിയിൽ റിബേയ്റോയും നെയ്മറുമാണ് കാനറികൾക്കായി ഗോളടിച്ചത്. 14,40 എന്നീ മിനിറ്റുകളിലായിരുന്നു കാനറികൾ ഗോൾ നേടിയത്.

മത്സരത്തിൽ ആകെ പിറന്ന രണ്ട് ഗോളുകളും തൻറെ ആ സ്വർണ്ണ പാദുകങ്ങൾ കൊണ്ട് നെയ്മർ കയ്യൊപ്പ് പതിപ്പിച്ചു. ആദ്യ ഗോളിന് വഴിയൊരുക്കിയ നെയ്മർ ആണ് രണ്ടാം ഗോൾ അറിവിൻറെ വലയിൽ എത്തിച്ചത്. ബ്രസീലിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് കൂടി നെയ്മർ ഇന്ന് സ്വന്തമാക്കി

പെലെ ബ്രസീലിനായി ആകെ 92 മത്സരങ്ങൾ കളിച്ചു അതിൽ 51 മത്സരങ്ങളിൽ ഗോൾ നേടിപ്പോൾ നെയ്മർ ബ്രസീലിനായി 113 മത്സരങ്ങൾ കളിച്ചപ്പോൾ 52 മത്സരങ്ങളിൽ ഗോൾ കണ്ടെത്തിയാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് നേട്ടം കൈവരിച്ചത്.

https://twitter.com/brfootball/status/1436160121856462852

കൊടുങ്കാറ്റായി ഹാട്രിക് മിശിഹാ ലോക ഫുട്ബോളിന്റെ ഒരേ ഒരു രാജാവ് നേട്ടങ്ങളുടെ കൊടുമുടിയിൽ വിതുമ്പിയാർക്കുന്നു

പെലെയുടെ റെക്കോർഡ് ഇനി പഴക്കഥ അന്താരാഷ്‌ട്ര ഗോൾ നേട്ടം 79 ഇൽ എത്തിച്ചു ലയണൽ ആൻഡ്രെസ് മെസ്സി