in ,

പട്ടിണിയുടെ വറചട്ടിയിൽ നിന്നും ലോക ഫുട്ബോളിലെ രാജാങ്കണത്തിലേക്ക് വന്നവൻ

Luka Modric [teahub.io]

LM-10- ലുക്ക മോഡ്രിച്ച്, വിശപ്പകറ്റാൻ കഷ്ടപ്പെട്ട ബാല്യം തന്റെ ഗ്രാമത്തിൽ ബോംബ് ആക്രമണങ്ങളും പട്ടിണിയും എല്ലാമെല്ലാമായി ദുസ്സഹമായ ജീവിതം. ഇതിനിടയിൽ ആടുകളെ മെയ്ച്ചുനടന്നും തന്റെ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും കുഞ്ഞു ബാല്യം വളർന്നു.

ഇത്രയും പ്രശ്നങ്ങൾക്കിടയിലൂടെ തന്റെ കാല്പന്ത് കളിയോടുള്ള പ്രണയം അയാൾ മുറുകെ പിടിച്ചു. ആരോ പറഞ്ഞപോലെ നിന്റെ ജീവിതം എത്ര ദാരിദ്രമായാലും കാൽപന്തിനെ നീ അഗാതമായി പ്രണയിച്ചാൽ പന്ത് നിനക്കൊണ്ട് ലോകം ചുറ്റും നിന്റെ സ്വപ്നങ്ങളിൽ ഉള്ളത് എല്ലാം അത് നിനക്ക് നേടിത്തരും എന്നുള്ളത് ആ കുഞ്ഞുമനസ്സിൽ അലയടിച്ചുകൊണ്ട് ഇരുന്നു വർഷങ്ങൾക്കിപ്പുറം അയാളുടെ കാൽപന്ത് പ്രണയം അയാളെ കൊണ്ട് എത്തിച്ചത് സാക്ഷാൽ സാന്റിയാഗോ ബെർണബ്യു വിൽ ആയിരുന്നു.

Luka Modric [teahub.io]

എന്നാൽ അയാളുടെ സ്വപ്ന നേട്ടം ഒന്നുമല്ലാത്തവന്റെ വിജയം ഫുട്ബോൾ ലോകം സ്വീകരിച്ചത് ആ സീസണിലെ ഏറ്റവും മോശം സൈനിങ് എന്ന ലേബലോട് കൂടിയാണ് ഈ കുറിയ മനുഷ്യനുള്ളിലെ മായാജാലക്കാരനെ അവർക്കു മുമ്പിലേക്ക് അവതരിപ്പിക്കാൻ അയാൾക്ക് അതികം നാൾ വേണ്ടി വന്നില്ല

അവരറിഞ്ഞിരുന്നില്ല അവൻ എവിടെ നിന്നാണ് വരുന്നത് എന്നും ആരാണ് അവൻ എന്നും ജീവിതത്തോട് പടപ്പൊരുതി ഇവിടം വരെ എത്തിയവന് പിന്നീട് ഉള്ളതെല്ലാം കാൽകീഴിലാക്കാൻ അതികം താമസിച്ചില്ല

കളിയാക്കിയവരും പരിഹസിച്ചവരും ആർത്തു വിളിച്ചു അവന്റെ മനോഹരമായ കളിയും ഗോളുകളും അവന്റെ മാന്യമായ പെരുമാറ്റവും എല്ലാം ഒരുപാട് ആരാധകർ അവനു വേണ്ടി ആർത്തു വിളിക്കാൻ തുടങ്ങി

പിന്നീട് അയാൾ കീഴടക്കിയത് സാക്ഷാൽ ക്രിസ്ത്യനോയ്യെയും മെസ്സിയെയും ആയിരുന്നു. അവരെ പിന്നിലാക്കി ഒരു ബാലൻഡിയോർ അവൻ നെടുമ്പോൾ ഒന്നുമല്ലാത്തവന്റെ കഷ്ട്ടപാടും പരിഹാസവാക്കുകളും കളിയാക്കലും എല്ലാം ആ ഒരു ചെറു പുഞ്ചിരിയിൽ അവൻ ഒതുക്കി

പല ഇതിഹാസങ്ങളും കളി നിർത്തി അല്ലെങ്കിൽ ചെറിയ ക്ലബ്ബുകളിലോട്ട് ഒതുങ്ങി പോയ പ്രായത്തിൽ അവൻ ഇന്നും റിയൽ MADRID എന്ന ക്ലബിന് വേണ്ടി സന്റീഗോയിൽ പുഞ്ചിരിച്ചുകൊണ്ട് പന്ത് തട്ടുന്നു

കളി അഴക് കൊണ്ട് ഇന്നും അവൻ ഒരു തുടക്കകാരനാണ്
ഇന്നും പകരക്കാരൻ ഇല്ലാതെ അവൻ പന്തുമായി റിയൽ മാഡ്രിഡിന്റെ മദ്യനിര ഭരിക്കുന്നുണ്ട് ലുക്ക -10 HAPPY BIRTHDAY LMp

ഇഞ്ചുറി ടൈമിൽ പൊരുതി നേടിയ സമനിലയുമായി പോളണ്ട്

വിധിയെ തോൽപ്പിച്ച വീരനായകൻ, തോറ്റു പോയി എന്നു തോന്നിയാൽ ഇത് ഓർക്കുക…