അവസാന പന്തു ആവേശം നിറഞ്ഞ മത്സരമായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും ഡൽഹി കാപ്പിറ്റൽസും തമ്മിൽ നടന്നത്. അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ഋഷഭ് പന്ത് വളരെസാവധാനം ആണ് കളിച്ചത്.
അദ്ദേഹം കളിച്ച സെൻസിബിൾ ഇന്നിങ്‌സിന്റെ പേരിൽ ട്രോളന്മാർ പന്തിനെ ഇപ്പോൾ ട്വിറ്ററിൽ വറുത്തു കോരുകയാണ്. ധോണി വിരോധികൾ ആണ് ഇപ്പോൾ പന്തിനെ കമ്പിയിൽ കോർത്തു പൊരിക്കുന്നത്.
മുൻ ആർസിബി ബാറ്റ്‌സ്മാൻ ഷിമ്രോൺ ഹെറ്റ്മിയർ 25 പന്തിൽ നിന്ന് 53 റൺസ് നേടി. വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള പവർഹിറ്റർ തന്നെ വിട്ടയക്കാൻ ധൈര്യം കാണിച്ച തന്റെ മുൻ ടീമിന് അതിനുളള മറുപടി നൽകുമെന്ന് തോന്നി എങ്കിലും ഒരു വശത്ത് പന്തിന്റെ മെല്ലെപ്പോക്ക് വിനയായി, പലപ്പോഴും ധോണിയുടെ മെല്ലെപ്പോക്ക് ഇത് പോലെ വിനയായിട്ട് ഉണ്ട്.
സുഖമായി ജയിക്കാൻ കഴിയുന്ന മൽസരങ്ങൾ തട്ടി മുട്ടി നിന്ന് അവസാന പന്ത് വരെയെത്തിച്ചു ബിഗ് ഷോട്ടുകളിലൂടെ ഫിനിഷ് ചെയ്യുന്ന ധോണി സ്റ്റൈൽ പല മൽസരങ്ങളിലും ഇന്ത്യക്ക് വിനയായിട്ട് ഉണ്ട്, ധോണിയുടെ ഈ ശൈലി മൂലം കയ്യിൽ ഇരുന്ന പല മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടതാണ്.
ഇത്തരത്തിൽ കൈ വിട്ടു പോയ കളികളെ സെയിംസിബിൾ ഇന്നിങ്‌സ് എന്നു പറഞ്ഞായിരുന്നു വിരോധികൾ കളിയാക്കുന്നത്. സമാനമായി ആണ് പന്തിന് ലഭിക്കുന്ന ട്വിറ്റർ പൊങ്കാലകളും.