ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദ മത്സരത്തിൽ സിനദീൻ സിദാന്റെ റയൽ മാഡ്രിഡിനെ അവരുടെ സ്വന്തം തട്ടകമായ സാന്റിയായോ ബർണബ്യൂവിൽ തളച്ചു തോമസ് ടൂഷെലിന്റെ ചെൽസി.
ഇരു ടീമുകളും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞു എങ്കിലും റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ നേടിയ എവേ ഗോൾ രണ്ടാം പാദത്തിൽ ചെൽസിക്ക് മുൻതൂക്കം നൽകും.
മത്സരത്തിന്റെ തുടക്കം മുതൽ റയൽ മാഡ്രിഡിനെ കവച്ചുവെക്കുന്ന പ്രകടനമാണ് ചെൽസി നടത്തിയത്. പ്രതിരോധ താരം റുഡിഗറിന്റെ പാസിൽ നിന്ന് പുലിസിച് ചെൽസിക്ക് വേണ്ടി ആദ്യ ഗോൾ നേടി റയലിനെ ഞെട്ടിച്ചു.
എന്നാൽ ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ചെൽസി പ്രതിരോധം വരുത്തിയപിഴവ് മുതലെടുത്ത് റയലിന്റെ ഫ്രഞ്ച് താരം കരിം ബെൻസീമ സമനില ഗോൾ നേടി.