ബോക്സിങ് ഇതിഹാസം ഫ്ലോയ്ഡ് മെയ് വെതറും വിവാദ നായകനായ യൂ ട്യൂബർ ലോഗൻ പോളും തമ്മിലുള്ള പ്രദർശന ബോക്സിങ് പോരാട്ടം ജൂൺ ആറിന് മിയാമിയിൽ വച്ചു നടക്കും. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആയിരിക്കും പോരാട്ടം നടക്കുന്നത്.
ഫെബ്രുവരി 20 ന് ആയിരുന്നു ഇവർ തമ്മിൽ ഉള്ള പോരാട്ടം ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ അത് ഉപേക്ഷിക്കുക ആയിരുന്നു.
തുടർച്ചയായി 50 വിജയങ്ങൾ ഉള്ള ഒരേയൊരു ബോക്‌സർ ആണ് ഫ്ലോയിഡ് മെയ് വെതർ. തുടർച്ചയായി വിവാദങ്ങൾ സൃഷ്‌ടിക്കുന്നതിൽ കുപ്രസിദ്ധനാണ് ട്യൂബർ ലോഗൻ പോൾ.