ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ അരങ്ങ് കുറിച്ചതോട് കൂടി കേരളത്തിലെ ഫുട്ബോൾ താരങ്ങൾക്ക് ഒരു പുതിയ അവസരം തുറന്നു കിട്ടി എന്ന് പറയാതിരിക്കാൻ കഴിയുകയില്ല. നിരവധി പുതിയ താരങ്ങൾക്ക് ജീവിതമാർഗം തുറന്നുകൊടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് എന്ന വിപ്ലവകരമായ സംരംഭം ഇന്ത്യൻ ഫുട്ബോളിനെ വളർച്ചയിലേക്ക് നയിക്കുകയാണ്.
- മുൻ റയൽമാഡ്രിഡ് പരിശീലകനെ എത്തിച്ചു കൊൽക്കത്തയിലെ വമ്പന്മാർ ISL പോരാട്ടം കൊഴുപ്പിക്കുന്നു
- ISL മാറ്റങ്ങൾക്ക് അനുയോജ്യമായി നേരത്തെ ടീം തയ്യാറാക്കിയ ക്ലബ്ബുകൾ
- ISL ലെ ഏറ്റവും വിലപിടിപ്പുള്ള യുവ താരങ്ങൾ ഇവരാണ്
- ISL സൂപ്പർ താരം മാഴ്സലീന്യോ ഇനി ഇന്ത്യയിലേക്ക് ഇല്ല താരത്തിന് പുതിയ കരാർ…
ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെൻറ് ലെ വിവിധ ക്ലബ്ബുകൾക്ക് ആയി നിരവധി മലയാളി താരങ്ങൾ ബൂട്ട് കെട്ടുന്നുണ്ട്. കാസർകോട് സ്വദേശിയായ മലയാളിതാരം മിർഷാദ് മിച്ചു ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി യിലേക്ക് പോകുവാൻ തയ്യാറെടുക്കുകയാണ്.
കേരള പ്രീമിയർ ലീഗ് ടൂർണ്ണമെൻറിൽ നടത്തിയ വളരെ മികച്ച പ്രകടനത്തിലൂടെ ഗോകുലം കേരള എസ് സി യിൽ നിന്നായിരുന്നു ഈസ്റ്റ് ബംഗാൾ എഫ് സിയിലേക്ക് മിച്ചു പോയത്. അവിടെ നിന്നും അദ്ദേഹം നോർത്തീസ്റ്റ് യുണൈറ്റഡിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ.
4 ഗോൾകീപ്പർ മാർ ഉള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അദ്ദേഹത്തിന് കൂടാതെ മൂന്ന് കീപ്പർമാർ കൂടിയുണ്ട് നിഖിൽ ദെഖ, സുഭാശിഷ് റോയ് ചൗധരി, സഞ്ചബാൻ ഘോഷ് എന്നിവരാണ് മറ്റു മൂന്നുപേർ. സമാനതകളില്ലാത്ത മികച്ച പ്രകടനം നടത്താൻ ശേഷിയുള്ള അദ്ദേഹം ഇനിമുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിൽ മലയാളി ഫുട്ബോളിന്റെ പതാകവാഹകനാകും.
നിരവധി ഫുട്ബോൾ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിന് സംഭാവനചെയ്ത കാസർകോടിന്റെ മണ്ണിൽ നിന്നും പുതിയ ഒരു താരം കൂടി ഇന്ത്യൻ ഫുട്ബോളിലേക്ക് വരുന്നത് നാട്ടുകാർക്ക് വളരെയധികം ആഹ്ലാദം പകരുന്നുണ്ട്.