ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ബ്രസീലുകാരനായ മാഴ്സലീന്യോ. ഡെൽഹി ഡൈനാമോസ്, പൂനെ, ഹൈദരാബാദ് ഒഡിഷ എഫ് സി എന്നീ ക്ലബുകളിൽ കളിച്ചിട്ടുള്ള മാഴ്സലീന്യോ വരുന്ന സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായിരിക്കില്ല എന്നു ഉറപ്പായി.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ ആരാധകർ ഉള്ള താരം കൂടി ആയിരുന്നു മാഴ്സലീന്യോ. ഇനി താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇല്ല.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച സീസണുകളിൽ എല്ലാം വളരെയധികം മികച്ച പ്രകടനം തന്നെയാണ് മാഴ്സലീന്യോ ആരാധകർക്കായി കാഴ്ചവച്ചത്. കേരളത്തിലും താരത്തിന് വളരെയധികം ആരാധകർ ഉണ്ട്.
താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു എന്ന് തരത്തിലും ഏറെ റൂമറുകൾ പരന്നിട്ട് ഉണ്ട്. ഇപ്പോഴും മാഴ്സലീന്യോ ബ്ലാസ്റ്റേഴ്‌സ് നിരയിൽ എത്തണം എന്ന് ആഗ്രഹിക്കുന്ന നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉണ്ട്.
എന്നാൽ മാഴ്സലീന്യോ അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇല്ല എന്നു ഉറപ്പായി കഴിഞ്ഞു. ബ്രസീലിയൻ ക്ലബ്ബ് ആയ ഈ സി ടൗബെറ്റെയുമായി മാഴ്സലീന്യോ പുതിയ കരാർ ഒപ്പിട്ടു കഴിഞ്ഞു .
ബ്രസീലിലെ സാവോ പോളോ ആസ്ഥാനമാക്കിയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം രാജ്യം വിടാൻ താൽപ്പര്യം ഇല്ലാത്തത് ആകും താരത്തിനെ സ്വന്തം രാജ്യത്ത് തന്നെയുള്ള ഒരു ക്ലബ്ബ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.