മധ്യനിരയുടെ കേന്ദ്രഭാഗത്ത് കളിയുടെ ചുക്കാൻ പിടിക്കുവാൻ ചെൽസിയുടെ ഫ്രാങ്ക് ലംപാർഡിനെയാണ് തിരഞ്ഞെടുക്കുവാൻ കഴിയുന്നത്. പ്രീമിയർ ലീഗ് ഇതിഹാസമായ ഈ താരം ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടിയിട്ടുണ്ട്.
- യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…
- മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നറിയിപ്പുമായി ചാമ്പ്യൻസ് ലീഗിലെ എതിരാളികൾ
- മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തി ക്രിസ്ത്യാനോ റൊണാൾഡോ പണി തുടങ്ങി…
- ക്രിസ്റ്റ്യാനോയും ബഞ്ചിൽ ഇരിക്കും പിന്നിൽ ഫെർഗിയുടെ രാജതന്ത്രം തന്നെ
- മെസ്സി ഏറ്റവും കൂടുതൽ അപകടകാരിയാക്കുന്നത് അപ്പോഴാണ്, ഉദാഹരണങ്ങൾ നിരവധി ഉണ്ട്…
മധ്യനിരയുടെ വലതുഭാഗത്ത് പ്രതിഷ്ഠിക്കുവാൻ കഴിയുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെയും ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെയും എക്കാലത്തെയും പോസ്റ്റർ ബോയി എന്ന് അറിയപ്പെടുന്ന ഡേവിഡ് ബെക്കാമിനെ ആണ്. പിന്നീട് റയൽമാഡ്രിഡ് എഫ് സി യിൽ എത്തിയപ്പോഴും ഇറ്റാലിയൻ ലീഗിലേക്ക് പോയപ്പോഴും ബക്കാം മികച്ച പ്രകടനം തന്നെയായിരുന്നു നടത്തിയത്. 16 ചാമ്പ്യൻസ് ലീഗ് ഗോളുകൾ അദ്ദേഹത്തിൻറെ പേരിലുണ്ട്.
ഇടം കാലിൽ കൊടുങ്കാറ്റിന്റെ വന്യത ഒളിപ്പിച്ചുവെച്ച ലയണൽ മെസ്സി എന്ന ഇതിഹാസ താരം തന്നെയാണ് ഈ ടീമിൻറെ വലത് വിങ്ങിനെ പിന്നെ അടക്കി ഭരിക്കാൻ യോഗ്യൻ. 120 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് ലയണൽ മെസ്സി ഈ കാലഘട്ടത്തിനിടയിൽ അടിച്ചു കൂട്ടിയിട്ടുള്ളത്. നാളിതുവരെ ബാഴ്സലോണയ്ക്ക് വേണ്ടി മാത്രം കളിച്ച മെസ്സി ഇനി പാരീസ് സെൻറ് ജർമൻ ക്ലബ്ബിനുവേണ്ടി ആകും ചാമ്പ്യൻസ് ലീഗിൽ ബൂട്ട് കെട്ടുക.
വലതു വിങ്ങിലേക്ക് നോക്കുകയാണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോ എന്ന ചാമ്പ്യൻസ് ലീഗ് ടൂർണമെൻറ് ഫുട്‌ബോളിന്റെ കിരീടം വയ്ക്കാത്ത രാജാവിനെ അല്ലാതെ മറ്റാരെയും ഒരിക്കലും സങ്കല്പിക്കാൻ പോലും കഴിയില്ല. ചാമ്പ്യൻസ് ലീഗിൽ അത്രമാത്രം മേധാവിത്വമുള്ള റൊണാൾഡോയ്ക്ക് 5 കിരീടങ്ങൾ ഉണ്ട് അതിനൊപ്പം 134 ഗോളുകളും അദ്ദേഹം യുവേഫ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുണ്ട്.
സെൻറർ ഫോർവേഡ് ആയി ഏറ്റവും ആക്രമണ ശേഷിയുള്ള സ്ട്രൈക്കർ ആയി വിലയിരുത്തപ്പെടുന്ന റോബർട്ട് ലെവൻഡോവ്സ്കി എന്ന പോളിഷ് താരമാണ് പരിഗണിക്കപ്പെടുന്നത്. സുദീർഘമായ ഒരു കരിയർ മുന്നിലുള്ള അദ്ദേഹം ഇതിനോടകംതന്നെ 73 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടി കഴിഞ്ഞു.
.