ആഗോള ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പോരാട്ടം ഏതാണ് എന്ന ചോദ്യത്തിന് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ എന്നല്ലാതെ മറ്റൊരു മറുപടി സാധ്യമല്ല. ഓരോതവണയും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ പ്രഖ്യാപിക്കപ്പെടുന്ന ചാമ്പ്യൻസ് ലീഗ് ഇലവനുകളിൽ ഇടംപിടിക്കുന്ന താരങ്ങൾക്ക് വളരെ വലിയ അംഗീകാരം ആഗോളതലത്തിൽ ലഭിക്കാറുണ്ട്.
- മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നറിയിപ്പുമായി ചാമ്പ്യൻസ് ലീഗിലെ എതിരാളികൾ
- ഏറ്റവും മുന്നിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാംസ്ഥാനത്ത്
- യൂറോപ്പ് കീഴടക്കാൻ ചെകുത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു…
- ക്രിസ്റ്റ്യാനോയും ബഞ്ചിൽ ഇരിക്കും പിന്നിൽ ഫെർഗിയുടെ രാജതന്ത്രം തന്നെ
- ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളർ ചക്രവർത്തി പദത്തിലേക്കുള്ള കാൽവെപ്പ് ആരംഭിച്ചത് ഈ ഒരു സീസൺ മുതൽ ആയിരുന്നു
ചാമ്പ്യൻസ് ലീഗിന്റെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുക്കുമ്പോൾ ഗോളുകളാണ് മാനദണ്ഡമായി വരുന്നതെങ്കിൽ. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങളുടെ ടീം ഇപ്രകാരമായിരിക്കും. എല്ലാ പൊസിഷനുകളിലും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളെയാണ് ഓരോ പൊസിഷനിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
ബയർ ലവർക്രൂസനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾ നേടിയ ഗോൾകീപ്പർ ഹാൻസ് ജോർജ് ബട്ട് ആയിരിക്കും ഈ ടീമിന്റെ ഗോൾ കീപ്പറായി വരിക. ലെഫ്റ്റ് ബാക്ക് ആയി 16 ഗോൾ നേടിയ ബ്രസീലിയൻ താരം റോബർട്ടോ കാർലോസ് തന്നെയാണ് ആസ്ഥാനത്തിന് എന്തുകൊണ്ടും യോഗ്യൻ.
സെൻർ ബാക്ക് സ്ഥാനത്തേക്ക് മറ്റൊരാളെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ റയലിന്റെ മുഖ്യ സാരഥ്യം വഹിച്ച സെർജിയോ റാമോസ് തന്നെയാണ് ആസ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ 15 ഗോളുകൾ മാഡ്രിഡിനു വേണ്ടി അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുണ്ട്. 15 ഗോളുകൾ തന്നെ നേടിയ ജെറാഡ് പിക്ക്വയാണ് മറ്റൊരാൾ ആകാൻ യോഗ്യത.
റൈറ്റ് ബാക്ക് സ്ഥാനം 12 ഗോളുകൾ നേടിയ ബ്രസീലിയൻ താരം ഡാനി ആൽവസിന് ആണ്. മധ്യനിരയുടെ ഇടതു ഭാഗം അടക്കി ഭരിക്കുവാൻ എന്തുകൊണ്ടും യോഗ്യൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് മിഡ് അടക്കിഭരിച്ച റയാൻ ഗിഗ്സ് എന്ന വിശ്വസ്തനായ താരം തന്നെയാണ്. ആ പൊസിഷനിൽ അദ്ദേഹം 28 ഗോളുകൾ നേടിയിട്ടുണ്ട്. തുടർന്ന് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.