in , ,

ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് കൊണ്ട് ആദ്യ തിരിച്ചടി റയൽ മാഡ്രിഡിനും പി എസ് ജി ക്കും

Manchester United [Sportskreeda]

കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നുമെങ്കിലും യഥാർത്ഥത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിലേക്കുള്ള വരവു കൊണ്ട് ആദ്യം തിരിച്ചടി കിട്ടിയത് ന്യൂ കാസിൽ യുണൈറ്റഡിന് അല്ല. യൂറോപ്യൻ ഫുട്ബോളിലെ വൻ ശക്തികളായ റയൽമാഡ്രിഡ് എഫ് സിക്കും പാരീസ് സെന്റ് ജർമ്മൻ ക്ലബ്ബിനും ആണ്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അദ്ദേഹതത്തിന് യുണൈറ്റഡ് ടീമിനൊപ്പം ഇതുവരെയും ഒരു മേജർ കിരീടം നേടാൻ സാധിച്ചിട്ടില്ല അതുകൊണ്ട് ക്ലബ്ബ് വിടുന്നതിന്റെ വക്കിലായിരുന്നു അദ്ദേഹം. ജനുവരിയിൽ കരാർ കാലാവധി തീരുന്ന പോഗ്ബയെ സ്വന്തമാക്കുവാൻ കച്ചമുറുക്കി ഇരിക്കുകയായിരുന്നു റയൽ മാഡ്രിഡ് എഫ് സിയും പി എസ് ജിയും.

Records Waiting for Ronaldo [Twiter]

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലേക്കുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ മടങ്ങിവരവ് അവരുടെ സ്വപ്നങ്ങൾക്കുമേൽ തിരിച്ചടി പടർത്തിയിരിക്കുന്നു. നീണ്ടകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സൂചനകൾ നൽകിയിരുന്ന പോൾ പോഗ്ബയുടെ മനസ്സ് മാറുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ കരാറിലെ അവസാന വർഷത്തിലാണുള്ളത്.

ഈ ജനുവരിയോടെ പോഗ്ബ ഫ്രീ ഏജന്റായി മാറും. ഇപ്പോൾ പോഗ്ബയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ ചർച്ചകൾ നടത്തുകയാണ്. പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ പോഗ്ബ സന്തുഷ്ടനാണെന്നും പോഗ്ബ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്തേക്ക് എത്തുക ആണെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ സമ്മറിൽ റൊണാൾഡോ, വരാനെ, സാഞ്ചോ എന്നിവരെ യുണൈറ്റഡ് സ്വന്തമാക്കിയതാണ് പോഗ്ബയുടെ മനസ്സു മാറാൻ കാരണം. ഇപ്പോൾ കിരീടങ്ങൾ നേടാനുള്ള സ്ക്വാഡ് യുണൈറ്റഡിനായെന്നും താരം കരുതുന്നു. മാഞ്ചസ്റ്ററിൽ വലിയ കിരീടങ്ങൾ നേടാൻ ആവുന്നില്ല എന്നതു തന്നെ ആയിരുന്നു പോഗ്ബയെ അലട്ടിയിരുന്ന പ്രശ്നം. ഈ സീസൺ ഗംഭീര ഫോമിൽ കളിക്കുന്ന പോഗ്ബ ഈ സീസൺ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ നാലു ലീഗ് മത്സരങ്ങളിൽ നിന്ന് ഫ്രഞ്ച് താരം ഏഴ് അസിസ്റ്റുകൾ ആണ് സംഭാവന ചെയ്തത് .

UEFA Champions League 11

ആരെയും അമ്പരപ്പിക്കും ഈ ചാമ്പ്യൻസ് ലീഗ് ഇലവൻ, സൂപ്പർ താരങ്ങളുടെ കൂട്ടിയിടി

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഇത്തവണത്തെ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ തീരുമാനമായി