in

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഇത്തവണത്തെ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ തീരുമാനമായി

KBFC Title Sponsor [KBFC/Twiter]

കൊച്ചി, സെപ്റ്റംബര്‍ 14, 2021: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ് തുടരും. ബൈജൂസുമായുള്ള കരാര്‍ വിപുലീകരിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം അറിയിച്ചു. ഇരുബ്രാന്‍ഡുകളും തമ്മിലുള്ള പങ്കാളിത്തം വരുന്ന സീസണില്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കും.

പങ്കാളിത്തത്തിന്റെ ഭാഗമായി, എല്ലാ ഐഎസ്എല്‍ മത്സരങ്ങളിലും താരങ്ങള്‍ ധരിക്കുന്ന കെബിഎഫ്‌സി ജേഴ്‌സിയുടെ മുന്‍വശത്ത് ബൈജൂസ് ആലേഖനം തുടരും. ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ്, ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നിലവിലെ സ്‌പോണ്‍സര്‍ കൂടിയാണ്.

KBFC Title Sponsor [KBFC/Twiter]

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന്, കരാര്‍ വിപുലീകരണത്തെ കുറിച്ച് സംസാരിച്ച ബൈജൂസ് മാര്‍ക്കറ്റിങ് ഹെഡ് അതിത് മേത്ത പറഞ്ഞു. മഹാമാരി നമ്മുടെ ജീവിതം തടസപ്പെടുത്തിയപ്പോള്‍, ഫുട്‌ബോളിനോടുള്ള സ്‌നേഹം, ഞങ്ങളെ മുമ്പത്തേക്കാള്‍ കൂടുതല്‍ അടുപ്പിക്കുകയും, ഞങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. ആരാധകരുടെ ദൃഢമായ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദി അറിയിക്കുന്നു, ഈ വര്‍ഷം ക്ലബ്ബിനായി അവര്‍ കൂടുതല്‍ ഉച്ചത്തില്‍ ഹര്‍ഷാരവം മുഴക്കുമെന്ന് ഉറപ്പാണ്. ടീമിന് എന്റെ എല്ലാ ആശംസകളും-അതിത് മേത്ത പറഞ്ഞു.

മറ്റൊരു വര്‍ഷത്തെ പങ്കാളിത്തത്തിനായി ബൈജൂസിനെ തിരികെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഫുട്‌ബോളിലും ജീവിതത്തിലും പോലെ, ലേണിങ് എന്നും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്, ഇത് നന്നായി മനസിലാക്കുന്ന ഒരു പങ്കാളിക്കൊപ്പം ഒരുമിച്ച് ഈ യാത്ര തുടരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.

ഒരുമിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെ ശാക്തീകരിക്കാനും, വിദ്യാഭ്യാസത്തിലൂടെയും സ്‌പോര്‍ട്‌സിലൂടെയും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് കൊണ്ട് ആദ്യ തിരിച്ചടി റയൽ മാഡ്രിഡിനും പി എസ് ജി ക്കും

ഇന്ത്യൻ ക്രിക്കറ്റിലെ യഥാർത്ഥ കഠിനാധ്വാനി, പടയാളിയും ഒപ്പം തൊഴിലാളിയും ആയിരുന്നു ഇദ്ദേഹം