ബൌളിംഗ് ഡിപ്പാർട്മെന്റിൽ , അദ്ദേഹം വളരെ ഫലപ്രദമായിരുന്നു, അദേഹത്തിൻ്റെ മീഡിയം പേയ്സ് കട്ടറുകൾ മധ്യ ഓവറുകളിൽ ബാറ്റ്‌സ്മാന്മാർക്കു ഭീഷണി ആയിരുന്നു. റോബിന്റെ വിക്കറ്റ് ടു വിക്കറ്റ് ബൗളിംഗ് ബാറ്റ്‌സ്മാന്മാർക്കു വലിയ ഷോട്ടുകൾക്കു ഉള്ള അവസരങ്ങൾ നല്കിയിരുന്നില്ല. അത് അദ്ദേഹത്തിന്റെ 4 .7 എന്ന ഇക്കണോമിയിൽ നിന്നും വ്യക്തമാണ്. ഒപ്പം അദേഹം കരിയറിൽ രണ്ടു പ്രാവിശ്യം 5 വിക്കറ്റ് നേട്ടം കാഴ്ചവെച്ചിട്ടുണ്ട് .
ഫീൽഡിങ്ങ് ഡിപ്പാർട്മെന്റിൽ റോബിൻ ഒരു സംഭവമായിരുന്നു, ഇന്ത്യൻ ഫീൽഡിങ് ഗ്ലോബൽ സ്റ്റാൻഡേർഡിന് താഴെയുളള ഒരു കാലഘട്ടത്തിൽ റോബിൻസിങ് ഒരു അതിശയമായിരുന്നു. 15 – 20 റൻസുകൾ സേവ് ചെയ്തിരുന്ന അദ്ദേഹം പലപ്പോഴും ഒരു ഡയറക്റ്റ് ഹിറ്റ്, അല്ലെങ്കിൽ ഒരു മികച്ച ക്യാച്ച് അങ്ങെനെ പലപ്പോഴായി നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്.
2000 ൽ ചാമ്പ്യൻസ് ട്രോഫി ക്വാർട്ടർ ഫൈനലിലെ റിക്കി പോണ്ടിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്യാച്ച് അത്തരമൊരു ഉദാഹരണമാണ്. അതുപോലെ വിക്കറ്റുകൾക്കു ഇടയിലെ അദ്ദേഹത്തിന്റെ ഓട്ടം അസാധാരണമായിരുന്നു. റോബിൻ സിംഗ്, അജയ് ജഡേജ എന്നിവർ ആ കാലഘട്ടത്തിലെ ധോണി – കോഹ്ലി യെ പോലെയായിരുന്നു ഒന്ന്-രണ്ടും, രണ്ട് -മൂന്നും ഓടിയിരുന്നു.അത് തന്റെ 30-കളിൽ പോലും എത്രമാത്രം ഫിറ്റ് ആണെന്നതിനുള്ള തെളിവും കൂടെയായിരുന്നു.
2001 ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു റോബിൻ സിങ്നൻറെ അവസാന അന്താരാഷ്ട്ര മൽസരം. യുവരക്തമായാ യുവരാജിനോടുള്ള ചായ്‌വ് കാലക്രമേണ അദ്ദേഹത്തെ ഒഴിവാക്കപ്പെട്ടു. അവസാനം 2004 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന റോബിന്റെ കരിയറിൽ വെറും 137 മത്സരങ്ങൾ മാത്രമാണ് ഇന്റർനാഷണൽ ക്യാപ് അണിഞ്ഞത്.
തുടർന്നുള്ള വർഷങ്ങളിൽ, വളരെ ഭിന്നതയാർന്ന കോച്ച് എന്ന റോളിൽ ആയിരുന്നു റോബിനെ കാണാൻ കഴിഞ്ഞത്. ഹോങ്കോങ്ങ് ക്രിക്കറ്റ് ടീമിന്റെ കോച്ച് ആയി അദ്ദേഹം നിയമിക്കപ്പെട്ട റോബിൻ, അവരെ 2004 ഏഷ്യ കപ്പ് യോഗ്യതാ നേടാൻ സഹായിച്ചു. 2007 ൽ ട്വന്റി 20 പ്രഥമ ലോകകപ്പ് കിരീടം നേടിയ യുവ ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് കോച്ചും റോബിനായിരുന്നു..
ഈ T 20 കാലഘട്ടത്തിൽ ചെറുപ്പക്കാരനായ റോബിൻ സിങ് കളിക്കുന്നത്, അദ്ദേഹത്തിന്റെ കളി ഈ കാലഘട്ടത്തിന് എത്ര യോചിച്ചതാണെന്നു ഒരു ആഗ്രഹം…..അങ്ങനെ ആയിരുന്നു എങ്കിൽ “marquee player ” ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ടാവുകയും ഒരു വലിയ തുക സമ്പാദിക്കുകയും ചെയ്തേനെ.
റോബിൻ സിങ് ക്രിക്കറ്റിന്റെ അപൂർവ കഴിവുകൾ ദാനം കിട്ടിയ ഒരു കളിക്കാരൻ ആയിരുന്നില്ല. പകരം അദ്ദേഹം സ്വന്തം കഴിവുകൾ സ്വയം നേടിയതായിരുന്നു. 1990-കളിലെ ഒരു ക്രിക്കറ്റ് ആരാധകൻ നിലയിൽ അയാൾ എന്നെ വളരെ അധികം രസിപ്പിച്ചിരുന്നു. ഞാൻ സന്തുഷ്ടനാണ്.! പിറന്നാൽ ആശംസകൾ..