in

ഇന്ത്യൻ ക്രിക്കറ്റിലെ യഥാർത്ഥ കഠിനാധ്വാനി, പടയാളിയും ഒപ്പം തൊഴിലാളിയും ആയിരുന്നു ഇദ്ദേഹം…

Robin Singh [Cricket Country]

വിമൽ താഴത്തു വീട്ടിൽ: 1990 കളിൽ ക്രിക്കറ്റ് ഒരു പകർച്ച പനി പോലെ വ്യാപിക്കുന്ന കാലമായിരുന്നു. അത് ഒരാളിൽ നിന്നും ഒരാളിലേക്ക് പകർന്നു പകർന്നു ഇന്ത്യ മുഴുവൻ കത്തി പടർന്നു പിന്നീട് അത് ഒരു മതമായി രൂപാന്തരപ്പെട്ടു. ഷാർജയിലെ “desert strom” , ടോറണ്ടോയിലെ ആകസ്‌മികമായി സന്ധിക്കുന്ന സഹാറ കപ്പ്, ഉന്മേഷദായകമായി പര്യവസാനിപ്പിച്ച ഹീറോ കപ്പ്, ഇൻഡിപെൻഡൻസ് കപ്പ് ഇവയെല്ലാം ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന മധുരിക്കുന്ന ഓർമകളാണ്. ഈ കാലത്തു നിറഞ്ഞു നിന്ന ഒരു കളിക്കാരനായിരുന്നു റോബിൻ സിങ്.

റോബിന്ദ്ര രാംനരിൻ സിങ്ങായി ട്രിനിഡാഡിൽ ജനിച്ച നമ്മുടെ റോബിൻ സിങ്. അക്കാലത്തു ക്രിക്കറ്റിൽ വളരെ കുറച്ചു മാത്രം കാണപ്പെട്ടിരുന്ന ഓൾറൗണ്ടർ എന്ന വര്‍ഗ്ഗത്തിൽ പെട്ടിരുന്ന കളിക്കാരൻ. വർഷങ്ങളായി വിലകുറച്ചു കണ്ടിരുന്ന ഇദ്ദേഹമായിരുന്നു സമ്മർദ്ദ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീം ആശ്രയിച്ചിരുന്ന ഏക തൊഴിലാളി. എല്ലാവരും പറയുന്നപോലെ “യുദ്ധത്തിൽ പങ്കെടുക്കുന്ന മുൻനിര പടയാളി റോബിൻ സിങ്”

Robin Singh [Cricket Country]

ഏതൊരു ക്യാപ്റ്റൻനും അന്വേഷിച്ചുകൊണ്ടിരിക്കുന്നു ഒരാളെ പോലെ തന്റെ ജോലി അതിപ്പോൾ ബാറ്റ് കൊണ്ടായാലും ബോള് കൊണ്ടായാലും നല്ല വെടുപ്പായി ചെയ്യുന്ന ആളായിരുന്നു റോബിൻ. കളിക്കളത്തിൽ, അദ്ദേഹം ഒരു ഉത്സാഹിയായിരുന്നു. അജയ് ജഡേജയ്ക്കൊപ്പം, ബാറ്റ്സ്മാൻമാരെ കടുത്ത വെല്ലുവിളി ഉയർത്തി, ബാറ്റ്സ്മാൻമ്മാർക്ക് കവർ പോയിന്റ് മേഖലയിൽ സിംഗിളുകൾ അത്ര എളുപ്പമായിരുന്നില്ല. ഫിറ്റ്നസ് ഒരു അധിക ബോണസ് ആയി കണക്കാക്കപ്പെട്ട ഒരു കാലഘട്ടത്തിലെ റോബിൻ, “യോ-യോ” ടെസ്റ്റുകൾ കേൾക്കാത്ത ഒരു സമയമായിരുന്നിട്ടും ഫിറ്റ്നസിന് അദ്ദേഹം വളരെ പ്രാധാന്യം കൊടുതിരുന്നു.

ഇന്റർനാഷണൽ ലെവലിൽ ഏകദിനത്തിൽ 1989 ൽ വെസ്റ്റ് ഇൻഡീസിന് എതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ മോശം പ്രകടങ്ങൾ കാരണം തുടർന്നുള്ള കളികളിലെ ടീമുകളിൽ നിന്നും ഒഴിവാക്കപ്പെട്ടു. 7 വർഷത്തെ ആഭ്യന്തര സർക്യൂട്ടിലെ കഠിനപ്രകടനങ്ങൾക്ക് ശേഷം അദ്ദേഹം ടൈറ്റൻ കപ്പ് ടീമിൽ 1996 ൽ തിരിച്ചെത്തി. ഒരു പക്ഷെ അടുത്ത അഞ്ചു വർഷത്തേക്ക് തന്റെ ടീമിൽ തുടരും എന്ന് ഉറപ്പിച്ചാകും ആ ദിവസം വന്നത് 🙂

ഇടം കൈയ്യൻ ബാറ്റ്‌സ്മാന്മാര് പൊതുവെ ചാരുതയാർന്ന ബാറ്റിംഗ് ആണെങ്കിലും റോബിൻ സിംഗിന്റെ ബാറ്റിംഗ് അത്ര മനോഹരമായിരുന്നില്ല ഒരു ബോട്ടം ഹാൻഡ് പ്ലയെർ ആയിരുന്ന റോബിൻ കൂടുതൽ ബോളുകളും സ്വീപ് ചെയ്തു ലെഗ് സൈഡിലിൽ കളിയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ ബാറ്റിന്റെ വേഗത പലപ്പോഴും ബോളിനെ കാണികൾക്ക് ഹരം പിടിപ്പിക്കുന്ന രീതിയിൽ മിഡ് വിക്കറ്റുവഴി പറപ്പിച്ചിരുന്നു. ബാറ്റിംഗ് ഡിപ്പാർട്മെറ്റിൽ റോബിൻ സിങ് വെള്ളത്തിൽ ഒഴുകി നടക്കുന്ന മരക്കഷ്ണം പോലെയായിരുന്നു, സാഹചര്യം ആവശ്യപ്പെട്ടാൽ സാഹസികമായ ഇന്നിങ്‌സുകൾ കളിയ്ക്കാൻ ബാറ്റിംഗ് ഓർഡിൽ മുകളിലും താഴെയുമായി ഇറങ്ങിയിരുന്നു. മൂന്നാമനായി ഇറങ്ങി ശ്രീലങ്കക്ക് എതിരെ നേടിയ ഒരു സെഞ്ച്വറി മാത്രമേ ഉള്ളു എങ്കിലും പലപ്പോഴും 5 -6 -7 സ്ഥാനങ്ങളിൽ ഇറങ്ങി തന്നിൽ നിഷിപ്തമായ ജോലി വളരെ ഭംഗിയായി ചെയ്യാൻ റോബിന് ഒരു പ്രത്യേക കഴിവായിരുന്നു. ആവേശകരമായ ബാക്കി ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യൻ ക്രിക്കറ്റിലെ യഥാർത്ഥ കഠിനാധ്വാനി, പടയാളിയും ഒപ്പം തൊഴിലാളിയും ആയിരുന്നു ഇദ്ദേഹം

Lasith Mainga

മറക്കാനാകില്ല ഒരു മുംബൈ ഇന്ത്യൻസ് ആരാധകനും, മലിംഗ സമ്മാനിച്ച ഓർമ്മകളെ…