in

മറക്കാനാകില്ല ഒരു മുംബൈ ഇന്ത്യൻസ് ആരാധകനും, മലിംഗ സമ്മാനിച്ച ഓർമ്മകളെ…

Lasith Mainga
Lasith Mainga [DNAIndia]

ഈ ഐപിഎൽ സീസണിൽ ഓരോ മുംബൈ ഇന്ത്യൻസ് ആരാധകനും ഏറ്റവുമധികം മിസ് ചെയ്യുന്നത് ആ സ്വർണ്ണ തലമുടിക്കാരനെയാണ്. അവരുടെ എല്ലാമെല്ലാമായ താരം മരതകദ്വീപിന്റെ ഇന്ദ്രജാലവും പേറി വന്നു മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കളത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ച ആ സ്വർണ്ണ തലമുടിക്കാരൻ.

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല എന്ന് പറയുന്നത് ഇയാളെ ഒക്കെ ഉദേശിച്ചാണ്. 2008 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ ഭാഗ്യനിർഭാഗ്യങ്ങൾ നിർണ്ണയിച്ചിരുന്നവനാണ് ലസിത് മലിംഗ…
വർഷങ്ങളോളം ഐപി.എൽ അടക്കിഭരിച്ചതിനുശേഷം അയാൾ കിതച്ചുതുടങ്ങി.

Lasith Mainga
Lasith Mainga [DNAIndia]

മലിംഗയുടെ റോൾ ബുംറ ഏറ്റെടുത്തു… പക്ഷേ കീഴടങ്ങാൻ സമ്മതിക്കാതെ മലിംഗ മുംബൈയ്ക്കൊപ്പം തുടർന്നു… 2019ലെ ഫൈനലിൻ്റെ അന്തിമ ഓവർ എറിയാൻ നിയോഗിക്കപ്പെടുമ്പോൾ പ്രതിരോധിക്കാനുണ്ടായിരുന്നത് കേവലം ഒമ്പതു റണ്ണുകളാണ്. ക്രീസിലുള്ളത് ഷെയ്ൻ വാട്സനും.

പക്ഷേ മലിംഗയുടെ കരങ്ങൾ വിറച്ചില്ല… ഏറ്റവും അവസാനം വന്ന ആ അളന്നുമുറിച്ച സ്ലോ യോർക്കർ… ഒറ്റ ഡെലിവെറി കൊണ്ട് വർഷങ്ങൾ പിന്നിലേക്കൊരു മടക്കയാത്ര…. ശ്രീലങ്കൻ ക്രിക്കറ്റ് മലിംഗയെ എങ്ങനെ അടയാളപ്പെടുത്തുമെന്ന് അറിയില്ല…
പക്ഷേ മുംബൈ ഇന്ത്യൻസിന് ഇയാളൊരു അവതാരപുരുഷനാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മലിംഗയോളം പുകൾപെറ്റ ഒരു ബോളർ ഉണ്ടായിട്ടില്ല. 170 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. മറ്റൊരാൾക്ക് പോലും ഇതുവരെയും നേട്ടത്തിലേക്ക് കയ്യെത്തിപ്പിടിക്കാൻ ആയിട്ടില്ല. അതുപോലെതന്നെ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞ താരവും മുംബൈ ഇന്ത്യൻസിന്റെ ഈ സ്വന്തം മരതകം തന്നെയാണ്.

ഇന്ത്യൻ ക്രിക്കറ്റിലെ യഥാർത്ഥ കഠിനാധ്വാനി, പടയാളിയും ഒപ്പം തൊഴിലാളിയും ആയിരുന്നു ഇദ്ദേഹം…

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിച്ച് പരിശീലകന്റെ പ്രസ്താവന