കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരുടെ പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും മേലെ അല്പം കരിനിഴൽ പടർന്നിരിക്കുകയാണ്. അത്രയധികം ആശങ്കപ്പെടേണ്ട കാര്യമില്ല എങ്കിലും ആരാധകരുടെ മുഖത്ത് നിരാശ പടർന്നിട്ടുണ്ട്.
- കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇത്തവണത്തെ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ തീരുമാനമായി
- ബ്ലാസ്റ്റേഴ്സിന് പ്രത്യേക പരിഗണനയുമായി ഇന്ത്യൻ സൂപ്പർ ലീഗ് അധികാരികൾ
- ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് ഇതാണ്, കാരണം
- പൊരുതി നേടിയ ജയവുമായി ഇന്ത്യ തൽക്കാലം നാണം മറച്ചു
- സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്, ആരാധകർ ആവേശത്തിന്റെ പരകോടിയിൽ…
ബ്ലാസ്റ്റേഴ്സിന്റെ 2 മലയാളി താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്നേക്കാൾ ഉപരി ആരാധകരെ അലട്ടുന്നത്. മുൻവർഷങ്ങളിലെ നീറുന്ന ഓർമ്മകൾ അവരെ വേട്ടയാടുന്നുണ്ട്. അതുകൊണ്ടാകാം ആരാധകർക്ക് ഇപ്പോഴും സ്വസ്ഥമായി ഇരിക്കാൻ കഴിയാത്തത്. ആരാധകർ ആശങ്കയുടെ പരകോടിയിൽ നൽകുമ്പോഴും മാനേജ്മെൻറ് ആത്മവിശ്വാസത്തിലാണ്.
ഒരു കിരീടത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം ദാഹിക്കുന്നുണ്ട്. ആദ്യ സീസണിലും മൂന്നാം സീസണിലും ഫൈനൽ മത്സരത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ ഐഎസ്എൽ കിരീടം കൈവിട്ടുപോയ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പിന്നീട് ഒരിക്കലും അതിൻറെ അടുത്തെങ്ങും എത്തുവാൻ ആയിട്ടില്ല.
പിന്നീടുള്ള സീസണുകളിൽ എല്ലാം അപ്രതീക്ഷിതമായ പരിക്കുകൾ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന തലവേദന. ആ നടുക്കുന്ന ഓർമ്മകൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരെ വിട്ടുപോയിട്ടില്ല. അതുകൊണ്ട് താരങ്ങൾക്ക് ഉണ്ടാവുന്ന നേരിയ പരിക്കുകൾ പോലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിൽ ഇടിത്തീയായി ആണ് പതിക്കുന്നത്.
ബംഗളൂരു എഫ് സി ക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങളിൽ പരിക്കേറ്റ അബ്ദുൽ ഹക്കുവിനും സാഹലിനും കളിക്കുവാൻ കഴിയില്ല. ഹക്കുവിന് പത്തുദിവസത്തോളം വിശ്രമം വേണം. സഹൽ പരിശീലനം ആരംഭിച്ചുവെങ്കിലും അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല എന്ന് പരിശീലകൻ ഇവാൻ വുക്ക്മാനോവിച്ചു വ്യക്തമാക്കി.