in ,

എതിരാളികളെ തച്ചുതകർക്കുവാൻ ക്രൊയേഷ്യൻ പോരാളി ബ്ലാസ്റ്റേഴ്‌സിലേക്ക്

Marko Leskovic to KBFC

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ തന്നെയാണ് ടൂർണമെൻറ് തുടങ്ങുന്നതിന് മുൻപുള്ള സംഭവവികാസങ്ങളുടെ പോക്ക്. ആരാധകർക്ക് പരമാവധി സംതൃപ്തി നൽകുവാൻ ഉതകുന്ന വിധത്തിൽ ആയിരുന്നു താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചത്.

വളരെ നേരത്തെ തന്നെ പരിശീലകനെയും സഹ പരിശീലകനെയും നിയമിച്ച ശേഷം അവർക്ക് അനുയോജ്യം ആയ തരത്തിലായിരുന്നു താരങ്ങളുടെ റിക്രൂട്ട്മെൻറ്. അതിനാൽ ഇത്തവണ പരിശീലകൻ മനസ്സിൽ ഉദ്ദേശിക്കുന്നത് പോലെ തന്നെ കളിക്കളത്തിൽ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Marko Leskovic to KBFC

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ചപോലെ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങ്ങും പൂർത്തിയായത് എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. ഡിഫെൻസീവ് മിഡ്ഫീൽഡർ റോളിലും കളിക്കുവാൻ കഴിയുന്ന കോയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവികിനെയാണ് കൊമ്പന്മാർ ടീമിലെത്തിച്ചത്.

എട്ടാം ഐ.എസ്.എൽ സീസണിലേക്കുള്ള തങ്ങളുടെ അവസാന വിദേശ സൈനിങ് ആയാണ് കോയേഷ്യൻ ഡിഫെൻഡർ മാർക്കോ ലെസ്കോവികിനെ കൊമ്പന്മാർ ടീമിലെത്തിച്ചത്. ലെഫ്റ്റ് ഫുട്ടറായ താരം സെന്റർ ബാക്ക് പൊസിഷന് പുറമെ ഡിഫെൻസീവ് മിഡ്ഫീൽഡർ റോളിലും കളിക്കും.

സ്വന്തം രാജ്യത്തെ ക്ലബ്ബുകളിൽ മാത്രം കളിച്ചിട്ടുള്ള ഇദ്ദേഹം അവസാനമായി അവിടുത്തെ ടോപ് ഡിവിഷൻ ക്ലബ്‌ ദിനാമോ സാഗ്രെബിൽ നിന്നും ലോണിൽ എൻ. കെ ലോകോമോട്ടിലാണ് ബൂട്ടുകെട്ടിയത്. മുപ്പതുകാരനായ ലെസ്കോവിക് മുൻപ് കോയേഷ്യൻ ദേശീയ ടീമിനായി നാലോളം മത്സരങ്ങളും കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിച്ച് പരിശീലകന്റെ പ്രസ്താവന

അവഗണനയിലും അണയാതെ തെളിഞ്ഞു കത്തുന്ന സൂര്യതേജസ് SKY