in ,

അവഗണനയിലും അണയാതെ തെളിഞ്ഞു കത്തുന്ന സൂര്യതേജസ് SKY

Suryakumar Yadav[ India Today]

ഇന്ത്യൻ ക്രിക്കറ്റിലെ അവഗണനയുടെ കയ്പുനീർ ഏറെ കുടിച്ചിട്ടും തളരാത്ത പോരാളിയുടെ മനസ്സോടെ പതറാതെ പൊരുതി നിന്നു ചരിത്രം കുറിക്കുവാൻ തയ്യാറെടുക്കുന്ന താരമാണ് സൂര്യ കുമാർ യാദവ്. ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം വന്നപ്പോൾ, തന്നെ തഴഞ്ഞ ഇന്ത്യൻ ടീം സെലേക്റ്റർമാർക്ക് സൂര്യ കുമാർ യാദവ് തന്റെ ബാറ്റ് കൊണ്ട് അവരെ അപമാനിക്കുന്ന തരത്തിൽ അല്ലെങ്കിൽ അതിനേക്കാൾ വലിയ മറുപടി കൊടുക്കുന്ന തരത്തിൽ ഉള്ള ഒരു ഇന്നിംഗ്സ് ആഗ്രഹിച്ചിരുന്നു.

ടീം പ്രഖ്യാപിച്ചു തൊട്ടടുത്ത ദിവസത്തിനുള്ളിൽ തന്നെ മികച്ച ഒരു സെൻസിബിൾ ഇന്നിംഗ്സ് കാഴ്ച്ച വെച്ചു അയാൾ തന്നെ ഒഴിവാക്കിയ ആളുകളുടെ നടപടിക്ക് തക്കതായ മറുപടി കൊടുത്തു. ഇനിയും ഇന്ത്യൻ ടീമിന്റെ വാതിലുകൾ ഇദ്ദേഹത്തിന്റെ മുമ്പിൽ കൊട്ടി അടക്കാൻ സാധിക്കില്ല. ഇന്ത്യൻ ടീമിന്റെ നീല ജേഴ്സിയിൽ അയാൾ ജ്വലിച്ചു നിൽക്കും.

Suryakumar Yadav [India Today]

സൂര്യ കുമാർ യാദവ്, ശരിക്കും ഇന്ത്യൻ ടീമിൽ ഇപ്പോൾ ആവശ്യമുള്ള ബാറ്റ്സ്മാൻ ആണ് സൂര്യ, ടീം ഇന്ത്യയുടെ പ്രധാന പ്രശ്നം ടി 20 മിഡിൽ ഓർഡറിൽ അഞ്ചാം നമ്പർ ഫിനിഷർ ആയും പെട്ടെന്ന് 2,3 വിക്കറ്റ് വീഴുന്ന സമയത്ത് സെൻസിബിൾ , ആയും കളിക്കാൻ കഴിയുന്ന ഒരു നമ്പർ 5 ബാറ്സ്മാനെ ആണ്, മറ്റാരെക്കാളും അവിടെയെത്താൻ ഏറ്റവും യോഗ്യൻ സൂര്യ ആണ്.

പലരും പറയുന്ന കേട്ടു സൂര്യ ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ ആണ്, മിഡിൽ, കളിക്കാൻ അറിയാത്തത് കൊണ്ടാണ് ടീമിൽ വരാത്തത് എന്നൊക്കെ, എന്നാൽ ഇത് തീർത്തും തെറ്റാണ്, അയാളെ ഫോളോ ചെയ്യുന്ന ഏതൊരാൾക്കും മനസിലാകും അയാൾക്ക് കൂടുതൽ ഇണങ്ങുന്നത് ഫിനിഷിങ് ആണെന്ന്,മുംബൈ ടീമിൽ എത്തിയതോടെ ഓപ്പണിങ്/നമ്പർ. 3 ബാറ്റ് ചെയ്യേണ്ടി വന്നു, മുംബൈയുടെ മധ്യനിര ശക്തമാണ് എന്നത്‌ ആണ് കാരണം , കിട്ടിയ റോൾ അദ്ദേഹം ഭംഗിയായി ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു .

KKR നു വേണ്ടി നമ്പർ 7 ൽ ഇറങ്ങി 160+ SR, ഫിനിഷ് ചെയ്യുന്നത് നമ്മൾ കണ്ടതാണ്, 2014 സീസണിൽ KKR,ചാമ്പ്യൻ ആകുന്നതിൽ നിർണായക പങ്കു വഹിച്ചു സൂര്യ.80(35),94*(54),57(37),81(38)*72*(29)34*(21), ഇത് ധോണിയുടെയോ ഹാർദികിന്റെയോ stats അല്ല സൂര്യയുടെ കഴിഞ്ഞ ഡൊമസ്റ്റിക് സീസണിലെ പെർഫോമൻസ് ആണ്. ഇനിയും ഇന്ത്യൻ ടീമിൽ സ്ഥിരമാകാൻ ഇയാൾ എന്താണ് ചെയ്യേണ്ടത്, മുംബൈ ഇന്ത്യൻസ് ടീമിൽ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്നത് കൊണ്ടാണോ ഇയാളെ സെലക്ടേഴ്സ്, അവഗണിക്കുന്നത്, അതോ പ്രായം 30 കടന്നത് കൊണ്ടാണോ. കിട്ടിയ വളരെ ചുരുക്കം സമയത്തുള്ള അവസരം കൊണ്ട് അദ്ദേഹം കാട്ടിക്കൂട്ടിയതാണ് താഴെ കാണിക്കുന്നത്.

എതിരാളികളെ തച്ചുതകർക്കുവാൻ ക്രൊയേഷ്യൻ പോരാളി ബ്ലാസ്റ്റേഴ്‌സിലേക്ക്

ഇതുവരെ കണ്ട പ്രശാന്തിനെ അല്ല ഇനി ബ്ലാസ്റ്റേഴ്സും ആരാധകരും കാണാൻ പോകുന്നത്