മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വെയിൻ റൂണി. 253 ഗോൾ നേടിയ റൂണി യുണൈറ്റഡിന്റെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോറർ ആണ്. മുൻ ഇംഗ്ലീഷ് നായകൻ വെയിൻ റൂണിയുടെ മൂത്ത പുത്രൻ കായ് റൂണി അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ ചേർന്നിരുന്നു.
ഇരിപ്പിലും നടപ്പിലും എല്ലാം അപ്പൻ റൂണിയുടെ തനിപ്പകർപ്പാണ് മകൻ റൂണി. കളി മികവിലും മകൻ റൂണി ഒട്ടും പിന്നിലല്ല. റൂണി തന്റെ മകൻ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ജൂനിയർ ടീമിനായി സൈൻ ചെയ്‍തത് ഇൻസ്റ്റന്റ് ഗ്രാമിൽ കൂടി ആണ് ആരാധകരെ അറിയിച്ചത്.
യൂണിറ്റഡിന്റെ അണ്ടർ 11 ടീമിനായി സ്റ്റോക്ക് സിറ്റിക്ക് എതിരെ ഉള്ള മത്സരത്തിൽ മികച്ച പ്രകടനം ആണ് ജൂനിയർ റൂണി പുറത്തെടുത്തത്.
സ്റ്റോക്ക് സിറ്റിയെ 6-3 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയ ജൂനിയർ റൂണി മറ്റു മൂന്നു ഗോളുകൾക്ക് അസിസ്റ്റു നൽകുകയും ചെയ്തു.