WWE റിങ്ങിലെ അച്ഛൻ മകൻ കോമ്പിനേഷൻ ആണ് റെയ് മിസ്റ്റീരിയോയും മകൻ ഡൊമിനിക് മിസ്റ്റീരിയോയും ഉള്ള ടീം.
ഡോൾഫ് സിഗ്ലർ, റോബർട്ട് റൂഡ് എന്നിവരിൽ നിന്ന് ഡബ്ല്യുഡബ്ല്യുഇ സ്മാക്ക്ഡൗൺ ടാഗ് ടീം ചാമ്പ്യൻഷിപ്പ് പിടിച്ചടക്കിയപ്പോൾ റേ മിസ്റ്റീരിയോയും മകൻ ഡൊമിനിക്കും റെസൽമാനിയ ബാക്ക്‌ലാഷിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു
ഈ വിജയത്തോടെ, ഡബ്ല്യുഡബ്ല്യുഇ ചരിത്രത്തിൽ ടാഗ് ടീം കിരീടങ്ങൾ നേടുന്ന ആദ്യ അച്ഛൻ-മകൻ ജോഡിയായി ദി മിസ്റ്റീരിയോസ് മാറി. തുടക്കത്തിൽ മിസ്റ്റീരിയോസ് പരാജയപ്പെടുമെന്നു തോന്നിച്ച പോരാട്ടം ഏറെ ട്വിസ്റ്റികൾ നിറഞ്ഞത് ആയിരുന്നു.
മത്സരത്തിന്റെ അവസാനത്തിൽ ഡൊമിനിക് റോബർട്ട് റൂഡിനെ ഒരു ഫ്രോഗ് സ്പ്ലാഷ് ഫിനിഷ് മൂവിൽ കൂടി ആണ് തകർത്താണ് ഡബ്ല്യുഡബ്ല്യുഇ സ്മാക്ക്ഡൗൺ ടാഗ് ടീം കിരീടം നേടിയത്. ആ സമയം റേ മിസ്റ്റീരിയോ ഡോൾഫ് സിഗ്ലറെ റിംഗ് സൈഡിൽ കൈകാര്യം ചെയ്തു.