in

പുതിയ ഗ്ലോബൽ അക്കാഡമിയുമായി ഡേവിഡ് ബെക്കാം

David Beckham.
ഡേവിഡ് ബെക്കാം. (Twitter)

മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, പാരീസ് സെന്റ് ജർമ്മൻ, ലോസഞ്ചൽസ് ഗാലക്‌സി തുടങ്ങിയ ക്ലബ്ബുകളിൽ ഒക്കെ തരംഗമായിരുന്ന ഫുട്‌ബോൾ താരം ആണ് ഡേവിഡ് ബെക്കാം. കളി മികവിനെക്കാൾ വിപണി മൂല്യം കൊണ്ടായിരുന്നു ഈ ഇംഗ്ളീഷ് ഫുട്‌ബോളർ തിളങ്ങി നിന്നത്.

ലണ്ടൻ ആസ്ഥാനമായ ഇ-സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ഒരു പുതിയ ആഗോള അക്കാദമി ആരംഭിച്ചു.

ഗിൽഡ് ഇ-സ്‌പോർട്‌സ്, ഇ സ്പോർട്സ് കളിക്കുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള പ്രഗത്ഭരായ ചെറുപ്പക്കാർക്കായി ആണ് പുതിയ ഗിൽഡ് ഇ-സ്പോർട്സ് അക്കാദമി ആരംഭിച്ചത്.

11 വയസ്സുമുതൽ വളർന്നുവരുന്ന ഇ-സ്‌പോർട്സ് താരങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ അക്കാദമി ലോകമെമ്പാടും ഇംഗ്ലീഷിൽ ലഭ്യമാകും. എം‌എൽ‌എസ് ക്ലബ് ഇന്റർ മിയാമി സി‌എഫും ഉൾപ്പെടെ നിലവിലുള്ള സ്പോർട്സ് അക്കാദമി സിസ്റ്റങ്ങളെ ഇത് മാതൃകയാക്കുന്നു.

ടൂർണമെന്റുകൾ, ഗിൽഡിന്റെ പരിശീലന ഡാഷ്‌ബോർഡ്, പ്രകടന വിശകലനം എന്നിവയിലേക്ക് അക്കാദമി അംഗങ്ങൾക്ക് പ്രവേശനം നൽകും.

WWEയിൽ ചരിത്രം കുറിച്ചു റേ മിസ്റ്റീരിയോയും മകനും

Ronald Koeman

മെസ്സി പോകുമെന്നു പറഞ്ഞ കൂമാൻ പുറത്തേക്ക്