മെസ്സി ബാഴ്സലോണ വിട്ടുപോയേക്കുമെന്നു പറഞ്ഞ കൂമാനെ ഒടുവിൽ ബാഴ്‍സയിൽ നിന്നും പുറത്താക്കുന്നു. സെൽറ്റോ വിഗോക്ക് എതിരായ തോൽവിക്ക് പിന്നാലെ മെസ്സിയുടെ ഭാവിയെക്കുറിച്ച് മനസ് തുറന്ന കൂമാൻ മെസ്സിക്ക് പകരക്കാരെ അന്വേഷിക്കുന്നു എന്നു വരെ പറഞ്ഞിരുന്നു.
ലാ ലിഗയിൽ സെൽറ്റ വിഗോയോട് ഞായറാഴ്ച നടന്ന 2-1 തോൽവിക്ക് ശേഷം ആണ് ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് റൊണാൾഡ് കൂമാൻ സംസാരിച്ചത്.
ക്യാമ്പ്‌നൗവിലെ മെസ്സിയുടെ അവസാന ഗെയിമാണോയെന്ന് മത്സരശേഷം കോമാനോട് ചോദിച്ചപ്പോൾ, അർജന്റീന താരം തുടരുമെന്ന് താൻ എത്രമാത്രം പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിയ ഡച്ചു പരിശീലകനെ പുറത്താക്കാൻ ആണ് ബാഴ്‍സയുടെ തീരുമാനം.
മെസ്സി ബാഴ്‍സ വിട്ടു പോയാൽ തങ്ങൾക് അറ്റാക്കിങ് സൈഡിൽ ബുദ്ദിമുട്ടും എന്നു പറഞ്ഞ കൂമാൻ, തങ്ങൾക്ക് ആ സ്ഥാനത്തേക്ക് പുതിയ കൂടുതൽ താരങ്ങളെ പരീക്ഷിക്കണ്ട സമയമായി എന്നും പറഞ്ഞതായിരുന്നു. എന്നാൽ ക്ലബ് പ്രസിഡന്റ് ജുവാൻ ലപ്പോർട്ടയുടെ തീരുമാനം കൂമാനെ പുറത്താക്കാൻ ആണ്.
ബാഴ്‍സയുടെ തുടർ തോൽവി കൾക്ക് കാരണം കൂമാന്റെ ടാക്റ്റിക്കൽ പിഴവുകൾ ആണെന്ന് ബാഴ്‍സലോണ ആരാധകർ പോലും പറയുമ്പോൾ. കൂമാന് മുന്നിൽ കാമ്പ് നൗവിൽ നിന്നു പുറത്തേക്ക് ഉള്ള വാതിൽ തുറന്നു കഴിഞ്ഞു.
SOURCE: Barca Universal