കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരങ്ങൾ പ്രശാന്തിനോളം വിമർശനങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു താരവും ഉണ്ടായിരിക്കില്ല. ആരും തകർന്നുപോകുന്ന വിധത്തിലുള്ള സൈബർ അറ്റാക്കുകൾ താരം നേരിട്ടിരുന്നു. എന്നാൽ അവസാന പ്രീസീസൺ മത്സരത്തിൽ പ്രശാന്തിന്റെ പ്രകടനം ആരാധകർക്ക് ഏറെ ആശ്വാസം പകർന്നു.
- എതിരാളികളെ തച്ചുതകർക്കുവാൻ ക്രൊയേഷ്യൻ പോരാളി ബ്ലാസ്റ്റേഴ്സിലേക്ക്
- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിച്ച് പരിശീലകന്റെ പ്രസ്താവന
- ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ എത്തിച്ചത് ആ മൂന്ന് കാരണങ്ങൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നുപറയുന്നു
- ബ്ലാസ്റ്റേഴ്സിനായി ഏറ്റവും വിശ്വസ്തനായ താരത്തിനെ എത്തിച്ചിട്ടുണ്ട് എന്ന് കരോളിൻസ്
- ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്സിന്റെ വല്യേട്ടൻ
ബോക്സിന് അകത്തേക്ക് മികച്ച ക്രോസുകൾ നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ കഴിഞ്ഞിരുന്നു. കേരള യുണൈറ്റഡ് എഫ് സി ക്ക് എതിരെ നടന്ന മത്സരങ്ങളിൽ താരതമ്യേന നിറം മങ്ങിയ പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. എന്നാൽ ഡ്യൂറൻഡ് കപ്പിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
അവസാന പ്രീസീസൺ മത്സരത്തിലെ മികച്ച പ്രകടനം പ്രശാന്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട് വിമർശനങ്ങൾ തന്നെ തളർത്തില്ല, മികച്ച പ്രകടനം നടത്തും എന്നും പ്രശാന്ത് പ്രതികരിച്ചു. ഐഎസ്എല്ലിലെ മോശം പ്രകടനത്തിന്റെ പേരിൽ വളരെയധികം വിമർശനം നേരിട്ടുള്ള പ്രശാന്ത് വിമർശനങ്ങൾക്ക് തന്നെ തളർത്താനാവില്ലന്നും മികച്ച പ്രകടനം നടത്തി അത് തിരുത്തും എന്നും പറഞ്ഞു.
❝വിമർശനങ്ങൾ എന്നെ തളർത്തിയുരുന്നെങ്കിൽ ഞാനിപ്പോൾ ഫുട്ബോൾ കളിക്കുന്നുണ്ടാകില്ല എന്റെ പ്രകടനങ്ങളിൽ തൃപ്തി ഇല്ലായിരിക്കാം പക്ഷെ നിരാശ നൽകില്ല ❞
പ്രശാന്ത്
കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും തന്നെ താനാക്കിയത് ഈ ക്ലബാണെന്നും പ്രശാന്ത് പറഞ്ഞു. അസാമാന്യ വേഗതയ്ക്ക് ഉടമയായ താരം പന്തിനെ നിയന്ത്രണത്തിൽ നിർത്തുന്നതിൽ കൂടി മികവുപുലർത്തിയാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ ഈ യുവതാരത്തിന് കഴിയും. താരം ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പിൽ കൂടിയാണ്