in ,

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കലും നീതീകരിക്കാനാകാത്ത തോൽവി…

Manchester United vs Young Boys [aaveshamclub/Twiter/MANUTD]

ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ കൊണ്ട് അമ്മാനമാടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്രൂണോ ഫെർണാഡെസ് നൽകിയ ഒരു കിടിലൻ പാസിൽ നിന്നും മനോഹരമായി യംഗ്‌ ബോയ്സ് ഗോളിയെ മറികടന്നു യുണൈറ്റഡിന് ലീഡ് നൽകുമ്പോൾ ഏതൊരു യുണൈറ്റഡ് ആരാധകനും പ്രതീക്ഷിച്ചതു ന്യൂകാസ്റ്റിൽ യുണൈറ്റഡ് നെതിരെ ഓൾഡ് ട്രാഫൊർഡിൽ തകർത്തു വിട്ടത് പോലുള്ള ഫസ്റ്റ് ക്ലാസ് ജയമായിരുന്നു.

13ആം മിനുട്ടിൽ റൊണാൾഡോ വല കുലുക്കിയതിന്റെ ആവേശം 35ആം മിനുട്ടിൽ വാൻ ബിസാക്ക റെഡ് കാർഡ് കണ്ടു പുറത്തു പോയത് മുതൽ തീർന്നിരുന്നു. ഒരാളുടെ അഭാവം തുടർന്നങ്ങോട്ട് യുണൈറ്റഡ് പ്രകടങ്ങളിൽ ഉടനീളം നിഴലിച്ചു. അപ്പോഴാണ് നമ്മൾ ചെൽസി ലിവെർപ്പൂലിനെ 10പേരുമായി പിടിച്ചു കെട്ടിയ മത്സരത്തിന്റെ മഹത്വം മനസിലാക്കുക. ആക്രമണത്തിൽ നിന്നും ഉൾ വലിഞ്ഞ യുണൈറ്റഡ് സാഞ്ചോയെ ഉടൻ തന്നെ സബ്സ്റ്റിട്യൂട് ചെയ്തു ഡീഗോ ഡാലോട്ടിനെ റൈറ്റ് വിങ് ബാക് പൊസിഷനിൽ കൊണ്ട് വന്നു. പത്തു പേരായി ചുരുങ്ങിയ യുണൈറ്റഡ് ധൗർഭല്യം നന്നായി യംഗ്‌ ബോയ്സ് തുടർന്നങ്ങോട്ട് മുതലെടുത്തു. പതിയെ പതിയെ ആക്രമിച്ചു കളിച്ച യംഗ്‌ ബോയ്സ് യുണൈറ്റഡ് ഡിഫെൻസിനു തലവേദന സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.

Manchester United vs Young Boys [aaveshamclub/Twiter/MANUTD]

സാഞ്ചോ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയതും പോഗ്ബ പ്രതീക്ഷിച്ച നിലവാരം പുലർത്താത്തതും യുണൈറ്റഡ്നു തിരിച്ചടിയായി. രണ്ടാം പകുതിയിൽ റാഫേൽ വരനെയും കൊണ്ട് വന്നു ഡിഫെൻസ് തന്ദ്രം പ്രയോഗിച്ച ഒലെയുടെ ടാക്റ്റിക്സ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന പ്രകടനം ആണ് പിന്നിയിട് കാണാനായത്. അതിനിടയിൽ വലതു വിങ്ങിലൂടെ മുന്നേറിയ യംഗ്‌ ബോയ്സ് യുണൈറ്റഡിനെ ഞെട്ടിച്ചു സമനില ഗോൾ കണ്ടെത്തി.

72ആം മിനുട്ടിൽ റൊണാൾഡോയെയും ബ്രൂണോയെയും പിൻവലിച്ചു ലിംഗാർഡിനെയും മാറ്റിച്ചിനെയും കളത്തിലിറക്കിയ ഒലെയുടെ ബസ് പാർക്കിംഗ് ഡിഫെൻസ് ശൈലിയിലേക്കു മാറിയത് ടീമിന്റെ സ്ഥിരത ഇല്ലായ്മ വിളിച്ചോതുന്നതായി. ഒരൊറ്റ ഷോട്ടുപോലും യംഗ്‌ ബോയ്സ് പോസ്റ്റിലേക്ക് യുണൈറ്റഡിന് പിന്നെ എടുക്കാൻ ആയില്ല. നിരാശ ജനകമായ പ്രകടനം ആയിരുന്നു പിന്നിയിട്ടങ്ങോട്ട് യുണൈറ്റഡ് പുറത്തെടുത്തത്. അവസാനം ഇഞ്ചുറി ടൈമിൽ ലിംഗാർഡ് നൽകിയ ബാക്ക്പാസിൽ നിന്നും യംഗ്‌ ബോയ്സ് രണ്ടാം ഗോളും കണ്ടെത്തി യുണൈറ്റഡ് പതനം പൂർത്തീകരിച്ചു.ഇരന്നു വാങ്ങിയ തോൽവി എന്ന് വേണേൽ വിശേഷിപ്പിക്കാം.

ചാമ്പ്യൻസ് ലീഗ് സ്വപ്നം കണ്ടു പന്തു തട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെയുടെ ഇത്തരം തന്ത്രങ്ങളുമായാണ് മുന്നോട്ട് പോകുന്നത് എങ്കിൽ അറ്റ്ലാന്റ വിയ്യാറയൽ ടീമുകളെ മറികടക്കാൻ കുറച്ചധികം വിയർപ്പൊഴുക്കേണ്ടി വരും തീർച്ച.

ഇതുവരെ കണ്ട പ്രശാന്തിനെ അല്ല ഇനി ബ്ലാസ്റ്റേഴ്സും ആരാധകരും കാണാൻ പോകുന്നത്

ആ മുന്നറിയിപ്പിനെ പുച്ഛിച്ചു തള്ളിയതാണ് യുണൈറ്റഡിനെ ഇത്രമാത്രം തകർക്കുവാൻ കാരണം