in ,

ആ മുന്നറിയിപ്പിനെ പുച്ഛിച്ചു തള്ളിയതാണ് യുണൈറ്റഡിനെ ഇത്രമാത്രം തകർക്കുവാൻ കാരണം

Young Boys on Fire Ole rosted

യുണൈറ്റഡിനെ പച്ചക്ക് കൊളുത്തുവാൻ തീരുമാനിച്ചു തന്നെയാണ് യങ് ബോയിസ് എത്തിയത്. കഴിഞ്ഞ ദിവസം തന്നെ അവർ അതിൻറെ മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പിനെ പുച്ഛിച്ചു തള്ളിയതാണ് യുണൈറ്റഡിന്റെ തോൽവിക്ക് കാരണം ഒരു കാര്യം പറഞ്ഞാൽ അത് അതുപോലെ വെടിപ്പായി താങ്കൾക്ക് ചെയ്യുവാൻ അറിയാമെന്ന് സ്വിസ് ചാമ്പ്യന്മാർ യൂറോപ്പിന്റെ പോരാട്ടഭൂമിയിൽ തെളിയിച്ചു.

കഴിഞ്ഞദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തങ്ങൾ സ്വീകരിക്കുന്ന നയം എന്താണെന്ന് എംപ്ലോയ്മെൻറ് ഡിഫൻഡർ ആയ ലീഫർട്ട് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞപ്പോൾ എല്ലാവർക്കും അവരേ പുച്ഛമായിരുന്നു. എന്നാൽ ഇന്നലെ പറഞ്ഞത് അവർ അക്ഷരാർത്ഥത്തിൽ അണുവിട തെറ്റാതെ കളിക്കളത്തിൽ നടപ്പിലാക്കി. അങ്ങനെ വിജയ് മോഹവുമായി എത്തിയ യുണൈറ്റഡിനെ അവർ പരാജയത്തിന് പടുകുഴിയിലേക്ക് ചവിട്ടിതാഴ്ത്തി.

Young Boys on Fire Ole rosted

ചാമ്പ്യൻസ് ലീഗ് പോരാട്ട ഭൂമിയിലേക്ക് വരുമ്പോൾ വീര്യം ഇരട്ടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അവർ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് എത്തുമ്പോൾ എതിരാളികൾ ഭയന്നു വിറക്കേണ്ടത് തന്നെയാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തങ്ങൾ ഭയക്കില്ല എന്നാണ് അവരുടെ എതിരാളികളായ യങ് ബോയ്സ് മത്സരത്തിന് ഒരു ദിവസം മുമ്പ് മുന്നറിയിപ്പു നൽകിയിരുന്നു.

പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബസ് പാർക്ക് ചെയ്ത് പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു. എന്നാൽ തങ്ങളെ അതിന് കിട്ടില്ല എന്ന് യങ് ബോയ്സിന്റെ പ്രതിരോധ നായകനായ ജോർദാൻ ലഫോർട്  പറഞ്ഞിരുന്നു. ഡിസക്ക ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോയപ്പോൾ യുണൈറ്റഡിന് നിലനിർത്താൻ വിടാത്ത വിധത്തിൽ കടുത്ത ആക്രമണമായിരുന്നു അവർ അഴിച്ചുവിട്ടത്

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കലും നീതീകരിക്കാനാകാത്ത തോൽവി…

ആരാധകരെ ആവേശത്തിലാഴ്ത്തി ചാമ്പ്യൻസ് ലീഗ് രാവ് കിടിലൻ മത്സരങ്ങൾ ത്രസിപ്പിക്കുന്ന വിജയങ്ങൾ…