in

ആരാധകരെ ആവേശത്തിലാഴ്ത്തി ചാമ്പ്യൻസ് ലീഗ് രാവ് കിടിലൻ മത്സരങ്ങൾ ത്രസിപ്പിക്കുന്ന വിജയങ്ങൾ…

UCL day 1 Round Up [aaveshamclub/twiter]

യങ് ബോയ്സ് ടീമും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമും തമ്മിലുള്ള മത്സരത്തിന്റെ വിവരണങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു അതിനാൽ മറ്റു മത്സരങ്ങളുടെ ഫലത്തിനെപ്പറ്റിയാണ് ഈ റിപ്പോർട്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ജിയിലെ ആദ്യ റൗണ്ടിൽ സാൽസ്ബർഗിനെതിരെ സെവിയ്യക്ക് സമനില. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പോയിന്റുമായി പിരിഞ്ഞത്. ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെയാണ് മത്സരത്തിലെ രണ്ടുഗോളുകളും പിറന്നത്

സെവിയ്യയോട് സമനില നേടിയെങ്കിലും സാൽസ്ബർഗ് താരങ്ങൾ രണ്ട് പെനാൽറ്റികളാണ് നഷ്ടമാക്കിയത്. സെവിയ്യക്ക് വേണ്ടി റാകിട്ടിച്ച് 42′ ആം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. സാൽസ്ബർഗിന് സുസിക് ഗോൾ നേടിയതും പെനാൽറ്റി വഴി തന്നെയാണ്.

UCL day 1 Round Up [aaveshamclub/twiter]

മറ്റൊരു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ സ്പാനിഷ് ക്ലബ്‌ ബാഴ്സലോണയെ ക്യാമ്പ് നൗവിൽ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യുണിക്ക് തകർത്ത് വിട്ടു. കളിയുടെ തുടക്കം മുതൽ ബാഴ്സ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്ന ബയേണിനായി മുപ്പതിനാലാം മിനിറ്റിൽ തോമസ് മുള്ളർ ലീഡ് നൽകി നേടിയ ശേഷം റോബർട്ട്‌ ലെവൻഡോസ്കി രണ്ടാം പകുതിയിൽ ഇരട്ടഗോളുകൾ നേടുകയായിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ ചെൽസിക്ക് വിജയത്തോടെ തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞു. സ്വന്തം മൈതാനത്ത് റഷ്യൻ ക്ലബ്‌ സെനിറ്റിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെൽസി വീഴ്ത്തിയത്. 69ആം മിനിറ്റിൽ ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാകുവാണ് ബ്ലൂസിനായി വിജയഗോൾ നേടിയത്.

ക്രിസ്ത്യാനോ റൊണാൾഡോ പോയ ശേഷം തകർച്ചയിൽ ആയിരുന്ന യുവൻറസ് ഒടുവിൽ വിജയവഴിയിൽ തിരിച്ചെത്തി. യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് മത്സരത്തിൽ സ്വീഡിഷ്‌ ക്ലബ്ബ് മാൽമോക്കെതിരെ യുവന്റസിന് വിജയം. ഏകപക്ഷീയമായ മൂന്നുഗോളുകൾക്കായിരുന്നു ഇറ്റാലിയൻ വമ്പന്മാർ ജയിച്ചുകയറിയത്. സാൻഡ്രോ, ഡിബാല, മൊറാട്ട എന്നിവരാണ് ഗോൾസ്കോറെർമാർ.

ആ മുന്നറിയിപ്പിനെ പുച്ഛിച്ചു തള്ളിയതാണ് യുണൈറ്റഡിനെ ഇത്രമാത്രം തകർക്കുവാൻ കാരണം

ആദ്യ പരാജയത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം ഇങ്ങനെ