in

അൺലിമിറ്റഡ് സബ്സ്റ്റിറ്റ്യൂഷനുകളും ടൈം ഫ്രീസിങ്ങും ഉൾപ്പെടെ ഫുട്ബോൾ ഉടച്ചു വാർക്കാൻ ഫിഫയുടെ തീരുമാനം

ഫുട്ബോളിനെ അടിമുടി മാറ്റുവാൻ ഫിഫയുടെ പുതിയ പരിഷ്‌കാരങ്ങൾ വരുന്നു. നിലവിലുള്ള ഫുട്ബോൾ സംവിധാനം മാറ്റിമറിച്ചുകൊണ്ട് തികച്ചും. പുതിയ തരത്തിലുള്ള ഒരു ഫുട്ബോൾ സംവിധാനം മുന്നോട്ടു വെക്കുവാൻ ആണ് ഫിഫ ആഗ്രഹിക്കുന്നത്. ഫുട്ബോളിന്റെ ദീർഘകാല ഭാവിയുടെ നിലനിൽപ്പിനെ
കരുതിയാണ് ഇത്തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഫിഫാ തയ്യാറെടുക്കുന്നത്.

എന്നാൽ ഫിഫ പരീക്ഷണാർത്ഥം നടത്തുന്ന മാറ്റങ്ങൾ ഫുട്ബോളിന്റെ ആത്മാവിനെ തന്നെ കൊല്ലുന്ന തരത്തിലുള്ളതാണ് എന്നാണ് വിമർശകരുടെ ആരോപണങ്ങൾ.
ഫ്യൂച്ചർ ഓഫ് ഫുട്ബോൾ കപ്പ് എന്ന
യൂത്ത് ടൂർണ്ണമെൻറിൽ പരീക്ഷണാർഥത്തിൽ ഫിഫ ഭാവിയിലേക്കുള്ള ഫുട്ബോൾ പരിഷ്കരണങ്ങൾ നടപ്പിലാക്കി പരീക്ഷിക്കുകയാണ്.

സുപ്രധാനമായ മാറ്റങ്ങൾ ഇവയൊക്കെയാണ്, 90 മിനിറ്റ് എന്നത് മാറ്റി 30 മിനിറ്റു വീതമുള്ള രണ്ടു പകുതി കളിയാക്കി ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം കുറയ്ക്കുക എന്നതാണ് കാതലായ മാറ്റം. അതുകൂടാതെ പന്ത് കളത്തിനു പുറത്തേക്ക് പോകുമ്പോൾ
മത്സര സമയം ഫ്രീസ് ചെയ്തു വെച്ചുകൊണ്ട് സമയം നിർത്തി വെക്കുന്ന തീരുമാനവും പരീക്ഷിക്കുന്നുണ്ട്.

UCL

ഇതിൽ ഏറ്റവും കൗതുകകരമായ ഒന്ന് സബ്സ്റ്റിറ്റ്യൂട്ട് നിങ്ങളുടെ നിയന്ത്രണം എടുത്തു കളയുക എന്നതാണ്. എത്ര സബ്സ്റ്റിറ്റ്യൂഷനുകൾ വേണമെങ്കിലും നടത്താം. പന്ത് പുറത്തേക്ക് പോകുമ്പോൾ ഉള്ള ത്രോ ഇന്നുകൾ കൈക്ക് പകരം കാലുകൊണ്ടും ഈ ചെയ്യാവുന്നതാണ്.

ഓരോരോ മഞ്ഞ കാർഡിനും 5 മിനിറ്റ് വീതം സസ്പെൻഷനും ഉണ്ട്, ഇത് ക്രിയാത്മകമായ മാറ്റമായിയാണ് മിക്കവരും കാണുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഫുട്ബോളിന്റെ ആത്മാവിനെ തന്നെ നശിപ്പിക്കുമെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഫുട്ബോളിന്റെ ദീർഘകാല ഭാവിക്ക് വളരെയധികം പ്രയോജനം ചെയ്യും എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

https://twitter.com/sportbible/status/1416412460676960256

യൂറോപ്യൻ മണ്ണിൽ ഇന്ത്യൻ ഇടിമുഴക്കമായി വേദാന്ത് നാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന് റയൽമാഡ്രിഡിന്റെ ഞെട്ടിക്കുന്ന ഓഫർ