ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് റയൽമാഡ്രിഡിന്റെ ഞെട്ടിക്കുന്ന ഓഫർ ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്
ഏറെ കാലമായി റിയൽ മാഡ്രിഡിൽ നിന്നും ഫ്രഞ്ച് പ്രതിരോധം നിര താരമായ റാഫെൽ വരാനായി തങ്ങളുടെ ടീമിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ റയൽ മാഡ്രിഡ് ഇപ്പോൾ വരാനെക്കൊപ്പം വണ്ടർ കിഡ് എന്ന ഖ്യാതിയോടെ റയലിലെത്തിയ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെക്കൂടി യൂണൈറ്റഡിന് നൽകാമെന്നാണ് ഇപ്പോൾ പറയുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചെടുത്തോളം വളരെ സന്തോഷം പകരുന്ന ഓഫർ ആണിത്. അവരുടെ നിലവിലെ ഏറ്റവും വലിയ പോരായ്മ അവർക്ക് ഒരു ക്ലിനിക്കൽ ഫിനിഷർ ഇല്ല എന്നത് തന്നെയാണ്. കവാനി ഉണ്ടെന്നു പറയാം എങ്കിലും അദ്ദേഹം പ്രായം തളർത്താൻ തുടങ്ങിയ എന്ന ഒരു പടക്കുതിരയാണ്.
വിനീഷ്യസിനെപ്പോലെ പോലെ ഒരു യുവ രക്തത്തിനെ സ്ട്രൈക്കിങ് സോണിലേക്ക് കിട്ടുമ്പോൾ യുണൈറ്റഡിന് വളരെ വലിയൊരു മുൻതൂക്കം ആകും അത് നൽകുന്നത്. യൂറോപ്പിന് പുറത്തുള്ള മൂന്നിലധികം താരങ്ങളെ ഒരേസമയം ലാലിഗ ക്ലബ്ബുകൾക്ക് തങ്ങളുടെ സ്കൂളിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന നിയന്ത്രണമാണ് റയൽ മാഡ്രിഡ് ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
അതുകൂടാതെ റയലിന്റെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നായ ഫ്രഞ്ച് താരം കെയ്‌ലിൻ എംബപ്പേയെ പാരീസിന്റെ മണ്ണിൽനിന്നു തങ്ങളുടെ ടീമിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളുടെ ആക്കം കൂട്ടുവാൻ കൂടിയാണ് വിനീഷ്യസിനെ യുണൈറ്റഡിലേക്ക് നൽകുവാൻ അവർ തീരുമാനിക്കുന്നത്.
21കാരനായ ബ്രസീലിന് യുവ താരത്തിന് കുറഞ്ഞത് 68 മില്യൺ പൗണ്ട് എങ്കിലും റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ 73 മില്യൺ പൗണ്ടിന് ജർമൻ ക്ലബ്ബ് ഡോർട്മുണ്ടിൽ നിന്നും ജാഡൻ സാഞ്ചോയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ ഒരു ലോൺ ഡീലിൽ വിനീഷ്യസിനെ തങ്ങളുടെ ക്യാമ്പിൽ എത്തിക്കുവാൻ ആയിരിക്കും ശ്രമിക്കുന്നത്.
റയൽ മാഡ്രിഡിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല എങ്കിലും വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമിങ്ങോയിലെ മികച്ച പ്രകടനത്തിലൂടെ ലോകഫുട്ബോളിലെ അത്ഭുതബാലൻ എന്ന ഖ്യാതി നേടിയെടുത്ത താരമാണ് വിനീഷ്യസ് ജൂനിയർ.