in ,

നാല് സീനിയർ താരങ്ങളോട് ബാഴ്സലോണയുടെ പ്രത്യേക അഭ്യർത്ഥന

Barcelona

ചരിത്രത്തിലില്ലാത്ത വിധം സങ്കീർണത നിറഞ്ഞ സാമ്പത്തികമായ ഒരു പ്രതിസന്ധിയിൽ കൂടിയാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

യുവേഫയുടെ ഫെയർ ട്രാൻസ്ഫർ നിബന്ധനകൾ മൂലം തങ്ങൾ ക്യാമ്പിൽ എത്തിച്ച താരങ്ങളുമായി പോലും കരാർ ഒപ്പ് വയ്ക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ് കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണക്ക്.

ക്ലബ്ബിൻറെ ഇതിഹാസ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലയണൽ മെസ്സിയും ആയി പോലും കരാർ ഒപ്പുവയ്ക്കുന്നതിൽ ബാഴ്സലോണയ്ക്ക് നിരവധി പ്രശ്നങ്ങളുണ്ട്

ബാഴ്സലോണക്ക് ഇനി പുതിയ താരങ്ങളെ സൈൻ ചെയ്യണമെങ്കിൽ നിലവിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറച്ചാൽ മാത്രമേ മതിയാകുകയുള്ളൂ. എന്നാൽ നിലവിൽ ലഭിക്കുന്ന പ്രതിഫലത്തിൽ കുറവ് വരുത്തുവാൻ നിലവിലെ താരങ്ങൾ ആരും ആഗ്രഹിക്കുന്നില്ല എന്നത് ബാഴ്സയ്ക്കു വളരെ വലിയ ഒരു തലവേദനയാണ്.

ലയണൽ മെസ്സിയോട് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബാഴ്സലോണ തങ്ങളുടെ മറ്റ് നാല് സീനിയർ താരങ്ങളോടു കൂടി അവരുടെ പ്രതിഫലത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Alba, Messi, Suarez [GETTY]

ജെറാർഡ് പിക്വെ, സെർജിയോ ബുസ്ക്കറ്റ്സ്, സെർജി റോബർട്ടോ, ജോഡി ആൽബ തുടങ്ങിയ സീനിയർ താരങ്ങളോട് ആണ് ബാഴ്സലോണ ഇപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നത്.

ഇവർ തങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ബാഴ്സലോണ ക്ലബ്ബിന് മുന്നോട്ടുള്ള പോക്ക് വളരെയധികം പ്രയാസം നിറഞ്ഞതായിരിക്കും.

ലയണൽ മെസ്സിയുമായുള്ള പുതിയ കരാർ ബാഴ്സലോണയ്ക്ക് ഒപ്പ് വയ്ക്കണമെങ്കിൽ ഈ താരങ്ങൾ പ്രതിഫലം കുറച്ചാൽ മാത്രമേ മതിയാക്കുകയുള്ളൂ

ഏതുവിധേനയും മെസ്സിമായുള്ള കരാർ പുതുക്കുവാൻ നിൽക്കുന്ന ബാഴ്സലോണക്ക് ഈ സീനിയർ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറച്ചില്ലെങ്കിൽ വൻ തിരിച്ചടി ആയിരിക്കും ഫലം.

പല താരങ്ങളും തങ്ങളുടെ പ്രതിഫലം കുറയ്ക്കുവാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് ബാഴ്സലോണയ്ക്ക് വളരെ വലിയൊരു തലവേദനയാണ് ഇപ്പോൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന് റയൽമാഡ്രിഡിന്റെ ഞെട്ടിക്കുന്ന ഓഫർ

ഇന്ത്യ ലോകകപ്പിലെ ഏറ്റവും മികച്ച ടീം ആയിരിക്കും എന്ന് ഇംഗ്ലീഷ് താരം