ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികവിന്റെ കാര്യത്തിൽ ലോകത്ത് ആർക്കും തന്നെ യാതൊരു സംശയവുമില്ല. ഇടയ്ക്കിടയ്ക്ക് മുൻ ഇംഗ്ലീഷ് താരങ്ങളും മുൻ ഓസീസ് താരങ്ങളും ഒക്കെ വിമർശനങ്ങളുമായി വരുമെങ്കിലും ഇംഗ്ലീഷ് താരം ഓയിൻ മോർഗന് ഇന്ത്യൻ ടീമിൻറെ ശക്തിയെ കുറിച്ച് യാതൊരു സംശയവുമില്ല.
വരാൻപോകുന്ന ട്വൻറി20 ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീം-ഇന്ത്യ ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല എന്ന് ഐസിസി മീഡിയക്ക് നൽകിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ആയിരുന്നു മോർഗൻ പ്രഖ്യാപിച്ചത്.
ഞാൻ കരുതുന്നത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഇന്ത്യ ആയിരിക്കുമെന്നാണ് കാരണം അവരുടെ ടീം അത്രത്തോളം കരുത്തുറ്റതാണ്.
അവരുടെ ടീമിൻറെ സ്‌കോഡിന്റെ ആഴം എന്നുപറയുന്നത് വളരെ വലുതാണ്. ക്രിക്കറ്റിന്റെ സമസ്തമേഖലകളിലും ആധിപത്യം പുലർത്താൻ തക്ക ശേഷിയുള്ള ഒരു മികച്ച ടീമാണ് ഇന്ത്യയുടെ എന്നാണ് അദേഹത്തിത്തിന്റെ അഭിപ്രായം.
വിരാട് കോഹ്ലിയും രോഹിത് ശർമയും ധവാനും ഉൾപ്പെടെയുള്ള ബാറ്റിംഗ് നിരയും ബൂംറയും ഷമീയും നടരാജനും ഭുവിയും ഒക്കെയുള്ള പേസ് ബോളിങ് നിരയും ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സ്പിൻ നിരയും നിരവധി ഓൾറൗണ്ടർ മാരും എല്ലാം ഇന്ത്യൻ ടീമിൽ സുലഭമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ഇംഗ്ലീഷ് വിലകുറച്ച് കാണുവാൻ കഴിയുകയില്ല. അവരുടെ മൂന്നാംതരം ടീമുമായി പോലും പാകിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത ഇംഗ്ലണ്ട് സ്‌കോഡ് ടെപ്തിൽ ഒരുപരിധിവരെ ഇന്ത്യയ്ക്കും മുകളിലാണ് എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.