in ,

ആദ്യ പരാജയത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം ഇങ്ങനെ

Cristiano Ronaldo UCL Graphics 1 [aaveshamclub/Twiter/B/RFootball]

മഞ്ചസ്റ്റർ യുണൈറ്റഡ് ലേക്കുള്ള രണ്ടാംവരവിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് വിജയത്തോടെ ജൈത്രയാത്ര കുറിയ്ക്കുവാനുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ മോഹങ്ങൾക്ക് തിരിച്ചടി. സ്വിസ് ചാമ്പ്യൻമാരായ യങ് ബോയിസ് രണ്ടിനെതിരെ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു തരിപ്പണമാക്കിയത്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ തലർന്നിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിക്കുന്നത്.

കൃത്രിമമായി നിർമ്മിച്ച ടർഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തുടക്കം മുതൽ തന്നെ തെന്നിവീണ് കൊണ്ടിരിക്കുകയായിരുന്നു. എന്നിരുന്നാലും ഒരു കഴുകനെപ്പോലെ ഗോൾമുഖത്ത് വട്ടമിട്ട് പറക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയിലൂടെ 15 ആം മിനിറ്റിൽ തന്നെ ഗോൾവല ചലിപ്പിക്കുവാൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നു.

Cristiano Ronaldo UCL Graphics 1 [aaveshamclub/Twiter/B/RFootball]

എന്നാൽ 30 മിനിറ്റുകൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ബിസാക്ക ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് മത്സരത്തിൽ നിർണായകമായി. മോശമായ ടാക്കിളിന് റൈറ്റ് ബാക്ക് ആരോൺ വാൻ ബിസ്സാക്കക്ക് റെഡ് കാർഡ് കിട്ടിയതോടെ
അക്ഷരാർത്ഥത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ പതനം തുടങ്ങുകയായിരുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് യങ്ങ് ബോയ്‌സ്. 2-1 ആണ് സ്കോർ. ആദ്യ പകുതിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ ചെകുത്താൻമാർ മുന്നിൽ കയറിയതാണ്. എന്നാൽ കളി മാറി. രണ്ടാം പകുതിയിൽ കടുത്ത ആക്രമണം അഴിച്ചുവിട്ട യങ്ങ് ബോയ്‌സ് യുണൈറ്റഡ് വലയിലേക്ക് രണ്ട് ഗോൾ അടിച്ചു കയറ്റി.നല്ലൊരു ക്ലിനിക്കൽ ഫിനിഷർ ഉണ്ടായിരുന്നെങ്കിൽ യങ്ങ് ബോയ്‌സ് ഒരു പക്ഷേ ഇതിലും മികച്ച സ്കോറിൽ ജയിച്ചേനെ.

മത്സരത്തിനുശേഷം ക്രിസ്ത്യാനോ റൊണാൾഡോ തൻറെ ഔദ്യോഗിക ട്വിറ്ററിലൂടെ ആരാധകർക്ക് തൻറെ സന്ദേശം എത്തിച്ചു. “ഇത്തരത്തിൽ ഒരു മത്സരഫലം ആയിരുന്നില്ല ഞങ്ങൾ ആഗ്രഹിച്ചത്. എന്നിരുന്നാലും തിരിച്ചുവരുവാൻ ഞങ്ങൾക്ക് സമയം ഉണ്ട് അടുത്ത മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞങ്ങൾ ചെയ്യേണ്ടത്” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

ആരാധകരെ ആവേശത്തിലാഴ്ത്തി ചാമ്പ്യൻസ് ലീഗ് രാവ് കിടിലൻ മത്സരങ്ങൾ ത്രസിപ്പിക്കുന്ന വിജയങ്ങൾ…

ഇന്ത്യൻ ടീമിനെ കുറിച്ച് ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് സഞ്ജു സാംസൺ