in

മെസ്സിക്ക് മുന്നിൽ പരാജയപ്പെട്ടതിന്റെ കാരണം ഫെർഗൂസൻ തുറന്നു പറയുന്നു

ഓരോ യുണൈറ്റഡ് ആരാധകരുടേയും മനസിലെ വിങ്ങൽ ആണ് ആ തോൽവി. 2011 ൽ ചാമ്പ്യൻസ് ലീഗ ഫൈനൽ മത്സരത്തിൽ ഫെർഗിയുടെ ചുവന്ന ചെകുത്താന്മാർ ബാഴ്‍സയുടെ മുന്നിൽ മുട്ടുകുത്തിയ ആ ദിനം യുണൈറ്റഡ് ആരാധകരുടെ മനസിലെ വിങ്ങലാണ്‌.

ഒരു അഭിമുഖത്തിനിടയിൽ LADBible- നോട് ആണ് ഫെർഗൂസൺ ആ പരാജയത്തിന്റെ കാരണം തന്ത്രപരമായ ഒരു പിഴവ് ആയിരുന്നു എന്നു തുറന്നു പറഞ്ഞത്. വെംബ്ലിയിൽ നാലാം യൂറോപ്യൻ കപ്പ് നേടാനുള്ള അവസരം റെഡ് ഡെവിൾസിന് നഷ്ടമാകുവാൻ കാരണം താൻ വരുത്തിയ ഒരു ടാക്ട്ടിക്കിൽ പിഴവാണ് എന്ന് ഫെർഗൂസൺ വിശ്വസിക്കുന്നു.

വളരെ വേഗത്തിൽ ബാഴ്സലോണയെ തോൽപ്പിക്കാൻ കഴിയുമെന്ന തന്റെ ധാരണ തെറ്റിപ്പോയി എന്ന് അദ്ദേഹം സമ്മതിച്ചു പെഡ്രോയിലൂടെ ബാഴ്‍സ ആണ് ആദ്യം ലീഡ് എടുത്തത് എന്നാൽ ആദ്യ പകുതിയിൽ തന്നെ റൂണിയിലൂടെ യൂണൈറ്റസ് തിരിച്ചടിച്ചു.

പിന്നെ രണ്ടാം പകുതിയിൽ രണ്ട് തവണ ബാഴ്‍സ ലീഡ് എടുത്തപ്പോൾ പോലും ഫെർഗൂസൻ കുലുങ്ങിയില്ല കളിയുടെ അവസാന നിമിഷങ്ങളിൽ തൻ്റെ കുട്ടികൾ കളി പിടിച്ചു വാങ്ങും എന്ന ഫെർഗിയുടെ വ്യാമോഹം അവിടെ തകർന്നു വീഴുകയായിരുന്നു.

യഥാർത്ഥത്തിൽ തങ്ങളെ തകർത്തത് തനിക്ക് പറ്റിയ ഒരു പിഴവ് ആണെന്നാണ് ഫെർഗി പറയുന്നത് മെസ്സിയെ മാർക്ക് ചെയ്യാനുള്ള ചുമതല പാർക്ക് ജി സങിനെ ഏല്പിക്കാതിരുന്നിടത്തു നിന്നാണ് തങ്ങൾക്ക് തകർച്ച പറ്റിയത് എന്ന് അദ്ദേഹം പറഞ്ഞൂ

മെസ്സി ആ മത്സരത്തിൽ ഫെർഗിക്ക് ഒപ്പം

മാന് റ്റു മാന് മാർക്കിങ് മികവ് മുമ്പ് പാർക്ക് ജി സങ് ചെയ്ത് മുമ്പ് വിജയിച്ച അനുഭവത്തിൽ ഫെർഗി ആ ചുമതല ഏൽപ്പിച്ചിരുന്നു എങ്കില് തങ്ങൾക്ക് വിജയിക്കാമായിരുന്നു. പക്ഷെ അന്ന് പിഴവ് പറ്റി അതിന്റെ ഫലം വളരെ വലുതായിരുന്നുകപ്പിനും ചൂണ്ടിനും ഇടയിൽ അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടമായി.

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

CONTENT HIGHLIGHT- Ferguson says Man Utd would have won 2011 UCL final with Lionel Messi tactic

ചെൽസി പരിശീലകന് പീറ്റർ ചെക്കിന്റെ മുന്നറിയിപ്പ്, വലിയ അഴിച്ചു പണികൾക്ക് നിക്കണ്ട

ചെൽസിയിലേക്ക് താൻ വർഷങ്ങളായി പിന്തുടരുന്ന മിഡ് ഫീൽഡറേ എത്തിക്കാൻ ടൂഷൽ