in

ചെൽസി പരിശീലകന് പീറ്റർ ചെക്കിന്റെ മുന്നറിയിപ്പ്, വലിയ അഴിച്ചു പണികൾക്ക് നിക്കണ്ട

ഈ സമ്മർ സീസണിൽ തോമസ് ടൂഷലിന്റെ സ്ക്വാഡിന് വലിയ അഴിച്ചു പണികൾ ആവശ്യമില്ലെന്ന് ചെൽസി ടെക്നിക്കൽ ചീഫ് പീറ്റർ ചെക്ക്. നിലവിലെ ടീമിന്റെ ഘടന വളരെ മികച്ചത് ആണെന്നും അത് നഷ്ടപ്പെട്ടാൽ ടീമിനെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ചെൽസി പരിശീലകന് മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടൂഷലിന്റെ ടീം മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തുവാൻ കഴിഞ്ഞാൽ ടൂഷലിന് താരങ്ങള എല്ലാവരേയും അവരുടെ കരിയറിന്റെ ഉന്നതിയിൽ എത്തിക്കാൻ കഴിയുമെന്ന് ചെക്ക് വിശ്വസിക്കുന്നു.

തങ്ങൾക്ക് ശരിയായ രീതിയിൽ നിലവിലുള്ള താരങ്ങളെ വളർത്തിയെടുക്കാൻ കഴിയും എന്നും മുൻ ഗോൾ കീപ്പർ പറഞ്ഞു. പരിചയസമ്പന്നരായ കളിക്കാർ, മിഡ് ജനറേഷൻ, ചെറുപ്പക്കാരായ കളിക്കാർ എന്നിവരുൾപ്പെടുന്ന സമതുലിതമായ ടീം തങ്ങൾക്ക് ഉണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പീറ്റർ ചെക്ക് ചെൽസിയിൽ കളിക്കുന്ന കാലത്തേ ചിത്രം

ഈ ഒരു കോമ്പിനേഷൻ ഫൈനലിലെത്തിയതോടെ, കൂടുതൽ അനുഭവസമ്പത്തുള്ള നിലയിലേക്ക് വളർന്നു മികച്ചതാകാൻ ശരിയായ സ്ഥലത്താണെന്ന ആത്മവിശ്വാസം താരങ്ങൾക്ക് നൽകുന്നതിൽ ചെൽസി വിജയിച്ചു എന്നും പീറ്റർ ചെക്ക് കൂട്ടിച്ചേർത്തു.

ഈ ടീമിൽ നിക്ഷേപം നടത്തിയ ക്ലബ്ബിന്റെ നീക്കം വളരെ ശരി ആയിരുന്നു എന്നു കൂടി പറഞ്ഞ പീറ്റർ ചെക്ക്, പ്രായ ഘടന കൂടി കണക്കിലെടുക്കുമ്പോൾ ഒരു ശോഭനമായ ഭാവിക്കുള്ള മുതൽ കൂട്ടാണ് നിലവിലെ ചെൽസിയുടെ ടീം എന്നും കണക്ക് കൂട്ടുന്നു.

ഈ ടീമിന് ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ടത് ആകാൻ കഴിയുമെന്നും അതവർ ഭാവിയിൽ തെളിയ്ക്കും എന്നും പീറ്റർ ചെക്ക് പറഞ്ഞു.

പീറ്റർ ചെക്കിന്റെ തലയിലെ മാരക പരുക്ക്

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

CONTENT HIGHLIGHT:- Peter Cheque warned Chelsea boss Thomas Tuchel

കിരീടത്തിന് പിന്നാലെ അലറ്റിക്കോ ആരാധകർക്ക് അടുത്ത സന്തോഷവാർത്ത

മെസ്സിക്ക് മുന്നിൽ പരാജയപ്പെട്ടതിന്റെ കാരണം ഫെർഗൂസൻ തുറന്നു പറയുന്നു