in ,

കിരീടത്തിന് പിന്നാലെ അലറ്റിക്കോ ആരാധകർക്ക് അടുത്ത സന്തോഷവാർത്ത

ചാമ്പ്യന്മാരായതിന് ശേഷം അതിന്റ ആഘോഷം അടങ്ങും മുമ്പേ അത്ലറ്റികോ ആരാധകർക്ക് അടുത്ത സന്തോഷ വാർത്ത. ലൂയിസ് സുവാരസും ഡീഗോ സിമിയോണും തുടരുമെന്ന് അറ്റ്ലെറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് എൻറിക് സെറീസോ പ്രഖ്യാപിച്ചു.

റയൽ വല്ലാഡോളിഡിനെ 2-1 ന് തോൽപ്പിച്ച് അറ്റ്ലെറ്റിക്കോ ലാലിഗ സാന്റാൻഡർ കിരീടം നേടിയ മത്സര ഫലത്തെക്കുറിച്ച് സെറീസോ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു.

“ലൂയിസ് സുവാരസ് ഗംഭീരനും അതിശയകരവും ആയ ഫുട്‌ബോളർ എന്നതിനപ്പുറം മികച്ച വ്യക്തിയുമാണ്,” സെറിസോ മൊവിസ്റ്റാറിനോട് പറഞ്ഞു.

അദ്ദേഹം എത്ര വൈകാരികമായി ആണ് ഫുട്ബാളിനെ സമീപിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു ഇന്നലെ കളിക്ക് ശേഷം അയാളുടെ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണീർ തുള്ളികൾ.

“അവൻ ഒരു മികച്ച കളിക്കാരൻ ആണ്, ഒരു മികച്ച വ്യക്തി, ഗംഭീരമായ ഗോൾ സ്‌കോറർ. അവനുമായി ഉള്ള കരാർ പുതുക്കലിനെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചാൽ, [അവന്റെ കരാർ] പുതുക്കപ്പെട്ടുവെന്ന് ഞാൻ നിങ്ങളോട് പറയുന്നു, തുടരണമോ വേണ്ടയോ എന്ന അവന്റെ ആഗ്രഹത്തെ മാത്രമേ അത് ആശ്രയിച്ചിട്ടുള്ളൂ, ഞാൻ കരുതുന്നു അവന് ഇവിടെ തുടരാൻ തന്നെയാണ് താൽപ്പര്യം എന്ന് അതിന് യാതൊരു സംശയവുമില്ല.

ഡീഗോ സിമിയോണിയും അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ തുടരുമെന്ന് സെറസോ വ്യക്തമാക്കി. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം കാത്തിരുന്ന കിരീടം നേടിയ ആരാധകർക്ക് ഇരട്ടി സന്തോഷം ആണ് സുവാരസും സിമിയോണിയും ക്ലബ്ബിൽ ഇനിയും തുടരുമെന്ന് ഉള്ള വാർത്ത.

CONTENT HIGHLIGHT- Happy news for Atletico Madrid fans contract extention of Luis Suarez

സാക്ഷൽ ഗെർഡ് മുള്ളറുടെ റെക്കോർഡു ലെവൻഡോസ്‌കിക്കു മുന്നിൽ വഴിമാറി

ചെൽസി പരിശീലകന് പീറ്റർ ചെക്കിന്റെ മുന്നറിയിപ്പ്, വലിയ അഴിച്ചു പണികൾക്ക് നിക്കണ്ട