in

സാക്ഷൽ ഗെർഡ് മുള്ളറുടെ റെക്കോർഡു ലെവൻഡോസ്‌കിക്കു മുന്നിൽ വഴിമാറി

കഴിഞ്ഞ മത്സരത്തിൽ Frieburg നെതിരെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു മുള്ളറുടെ റെക്കോർഡിനൊപ്പമെത്തിയ ലെവൻഡോസ്‌കി ഇന്നലെ നടന്ന മത്സരത്തിൽ ഓഗ്സ്ബർഗിനെതിരെ 90ആo മിനുട്ടിൽ നേടിയ ഗോളിൽ ഗെർഡ് മുള്ളറുടെ റെക്കോർഡ് മറികടക്കുകയായിരുന്നു.

സീസണലുടനീളം മികച്ച ഫോമിൽ പന്തു തട്ടിയ ലെവൻഡോസ്‌കി പരിക്ക് മൂലം കളിക്കാതിരുന്ന അഞ്ചു മത്സരങ്ങൾ ഒഴിച്ചു 29 മത്സരങ്ങളിലാണ് ഈ നേട്ടത്തിലെത്തിയെന്നത് ലെവൻഡോസ്‌കിയുടെ കാലുകളുടെ പ്രഹര ശേഷി എത്രത്തോളമാണെന്നു തെളിയിക്കുന്നു.

ജനിച്ച ഉടനെ തന്നെ തന്റെ മകൻ നേട്ടങ്ങളുടെ അത്യുന്നതിയിൽ എത്തും എന്ന് മുൻകൂട്ടി കണ്ടു ഉച്ചരിക്കാൻ ബുദ്ധിമുട്ടേറിയ പോളിഷ് പേരുകൾക്ക് പകരം മകന് Robert Lewandoski എന്ന് പേര് നൽകിയ തന്റെ മാതാപിതാക്കളുടെ തീരുമാനം ശെരിയാണ് എന്ന് തെളിയിച്ചു കൊണ്ടാണ് ലെവൻഡോസ്‌കിയുടെ മുന്നേറ്റങ്ങളെല്ലാം.


അവസാന മത്സരത്തിൽ ഓഗ്സ്ബർഗിനെ ഗോൾ മഴയിൽ മുക്കി ബയേണിന്റെ തുടർച്ചയായ 8ആo കിരീട ധാരണത്തിലും ലെവൻഡോസ്‌കി നിർണായക ചാലക ശക്തിയായി പ്രവർത്തിച്ചു. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന No.1 നമ്പര് 9 സ്‌ട്രൈക്കർ ആരാണെന്ന ചോദ്യത്തിനൊരു ഉത്തരമേ ഫുട്ബോൾ പ്രേമികൾക്കുണ്ടാകു അവന്റെ പേരാണ് പ്രായം വെറും നമ്പർ മാത്രമാണെന്ന് പറഞ്ഞു മുന്നേറുന്ന മുപ്പത്തിരണ്ട് കാരനായ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി.

ലെച് പോസ്‌നൻ എന്ന പോളിഷ് ക്ലബ്ബിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച ലെവൻഡോസ്‌കി 2008 മുതൽ 2010 വരേ പോസ്‌നാണു വേണ്ടി 75 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടി. ലെവൻഡോസ്‌കിയുടെ പ്രതിഭ തിരിച്ചറിഞ്ഞ ബൊറൂസിയ ഡോർട്മുൻഡ് സ്കൗട്ട് 2010 ഇൽ അദ്ദേഹത്തെ യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ഒന്നായ ബുണ്ടിസ്‌ലിഗ യുടെ വലിയ ലോകത്തേക്കെത്തിച്ചു.

അവിടെ യോർഗെൻ ക്ളോപ്പ് എന്ന തന്ത്ര ശാലിയായ പരിശീലകനൊപ്പം 2010,2011 വർഷങ്ങളിൽ ബുന്ദിസ്‌ലിഗ തുടർച്ചയായി നേടി ബയേൺ മ്യൂണിച്ചിക്കിന്റെ വർഷങ്ങളായുള്ള കുത്തക അവസാനിപ്പിക്കുന്നതിൽ നിർണായക ശക്തിയായ ലെവെ, ഡോർട്മുണ്ടിനായി 192 മത്സരങ്ങളിൽ എണ്ണം പറഞ്ഞ 106 ഗോളുകൾ സ്വന്തം ബൂട്ടുകളിൽ നിന്നുതിർത്തു.


മികച്ചതെല്ലാം പൊന്നും വിലകൊടുത്തു ലീഗിലെ മറ്റു ക്ലബ്ബുകളിൽ നിന്നും സ്വന്തമാക്കുന്ന ബയേൺ മ്യൂണിക് ശൈലി ലെവൻഡോസ്‌കിയുടെ കാര്യത്തിലും ബയേൺ പ്രാവർത്ഥകമാക്കി 2014 ബയേണിലെ അല്ലൈൻസ് അരീനയിൽ എത്തിച്ചു.അവിടുന്നിങ്ങോട്ട് ബയേണിനൊപ്പം കളിച്ച ബുന്ദിസ്‌ലിഗ യിലെല്ലാം കിരീടത്തിൽ കുറഞ്ഞതൊന്നും ലെവൻഡോസ്‌കി നേടി കൊടുത്തിട്ടില്ല.

തന്റെ ബൂട്ടുകളുടെ പ്രഹര ശേഷി പ്രായം ചെല്ലുഥോറും വീര്യം കൂടുന്ന വീഞ്ഞിനേക്കാൾ മികവുറ്റതാക്കിയ ലെവൻഡോസ്‌കി ബയേണിന് വേണ്ടി ഇതിനോടകം 355 മത്സരങ്ങളിൽ നിന്നും 305 ഗോളുകൾ നേടി.പോളണ്ട് ദേശീയ ടീമിന് വേണ്ടിയും ബൂട്ട് കെട്ടിയ ലെവൻഡോസ്‌കി അവിടെയും 118 മത്സരങ്ങളിൽ 68 ഗോളുകൾ നേടി നിറ സാന്നിധ്യമാണ്.

ബയേണിന്റെ മഹാരധൻമ്മാർക്കൊപ്പമായിരിക്കും ഇനി ലെവൻഡോസ്‌കിയുടെ സ്ഥാനം. ഇതിനോടകം 500 ഇൽ അതികം കരിയർ ഗോളുകൾ നേടി എലൈറ്റ് ക്ലബ്ബിൽ കയറിയ ലെവൻഡോസ്‌കി ഇനിയും അക്രബറ്റിക്‌ ഗോളുകൾ നേടി പുൽ മൈതങ്ങളിൽ ആർത്തിരമ്പുന്ന കാണികൾക്കു മുന്നിൽ ആവേശമായി നിലകൊള്ളാൻ ആകട്ടെ എന്ന് ആശംസിക്കുന്നു.

തോമസ് മുള്ളർ ഒരു തവണ പറഞ്ഞത് പോലെ He is not Robert Lewandoski he is Robert Lewan Goal ski.
Congrats

ഉതിർന്നു വീണ കണ്ണീരിൽ അഗ്നി പടർത്തി വെണ്ണീറാക്കിയ വിജയം…

കിരീടത്തിന് പിന്നാലെ അലറ്റിക്കോ ആരാധകർക്ക് അടുത്ത സന്തോഷവാർത്ത