in

ഉതിർന്നു വീണ കണ്ണീരിൽ അഗ്നി പടർത്തി വെണ്ണീറാക്കിയ വിജയം…

കിരീട പോരാട്ടം അവസാന മത്സത്തിലെത്തിയതിന്റെ സകല ആവേശവും ആവാഹിച്ച മത്സരമായിരുന്നു ഇന്നത്തേത്. അത്ലറ്റികോയുടെ എതിരാളികൾ റെലിഗെഷൻ സോണിലുള്ള റയൽ വല്ലഡോയ് ആണെങ്കിലും കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഒപ്പത്തിനൊപ്പം ഉള്ളതിനാൽ ശക്തമായ സ്റ്റാർട്ടിങ് ഇലവനെ തന്നെയായിരുന്നു സിമിയോണി പരീക്ഷിച്ചത്.

സുവാരസ് നയിച്ച മുന്നേറ്റ നിരയിൽ കരാസ്‌കോ ഏയ്ജൽ കൊറേയ എന്നിവർ ശക്തമായ പിന്തുണയേകി സോൾ നിഗുസ്,കൊക്കെ,ലോറെൻറെ എന്നിവരടങ്ങുന്ന മധ്യ നിര റയൽ വല്ലഡോയ്‌ഡ്‌ നെതിരെ അവസരങ്ങൾ നെയ്തെടുത്തു കൊണ്ടിരുന്നു.


മത്സരഗതിക്കെതിരെ അത്ലറ്റികോ മാഡ്രിഡിന്റെ ഒരു അറ്റാക്കിങ്‌ മുതലെടുത്തു മറ്റൊരു കൌണ്ടർ അറ്റാക്കിങിലൂടെ പ്ലാനോ വല്ലഡോയ്‌ഡ്‌ നെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ 50മിനുട്ട് വരേ ലീഡ് നിലനിർത്തിയ വല്ലഡോയ്‌ഡ്‌ നെതിരെ മനോഹര ഗോളിൽ ഏയ്ജൽ കൊറേയ അത്ലറ്റികോയെ ഒപ്പമെത്തിച്ചു. 10മിനുട്ടിനു ശേഷം ലൂയിസ് സുവാരസ് തന്നെ കഴിഞ്ഞ കളിയിൽ ഒസാസുനക്കെതിരെ എന്നപോലെ ഇത്തവണയും വിജയ ഗോൾ കണ്ടെത്തി.

അർഹമായ ഒരു യാത്രയയപ്പോ പരിഗണനയോ നൽകാതെ കറിവേപ്പിലയുടെ വിലപോലും നൽകാതെ ബാഴ്‌സലോണയിൽ നിന്നും തന്നെ പുറത്താക്കിയ മാനേജ്മെന്റിനോടുള്ള മധുര പ്രതികാരം കൂടിയായി സുവാരസ് നു ഈ കിരീട നേട്ടം. 2007 നു ശേഷം ആദ്യമായി ല ലീഗ ടേബിളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിന്ന് പിറകോട്ടു പോയ ബാർസലോണക്ക് സുവാരസിന്റെ അഭാവത്തിനു നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു.

അയാക്സ് ലിവർപൂൾ ക്ലബ്ബുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചു 2014 ഇൽ ബാർസിലോണ യിൽ ചേക്കേറുമ്പോൾ സുവാരസ് നത് ജീവിത സഫലീകരണം ആയിരുന്നു. 303 മത്സരങ്ങളിൽ നിന്നും 206 ഗോളുകളും എണ്ണം പറഞ്ഞ അസിസ്റ്റുകളും ബാർസലോണക്കായി നേടിയ സുവാരസ്, മെസ്സി- നെയ്മർ സംഘ്യത്തിനൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട വിജയങ്ങളിൽ നിർണായക പങ്കാളി ആയിരുന്നു. എല്ലാ നേടിയിട്ടും താൻ ജീവന് തുല്യം സ്നേഹിച്ച ക്ലബ്ബിൽ നിന്നും ഒരു സുപ്രഭാതത്തിൽ പുറത്തേക്കു പോകേണ്ടി വന്നത് സുവാരസ് നെ മാത്രമല്ല ബാർസിലോണ ഫാൻസിനെ ആകേ നൊമ്പരപ്പെടുത്തിയിരുന്നു.

ബാർസ വിട്ടെങ്കിലും സ്പെയിൻ വിടാൻ ഒരുക്കമല്ലാതിരുന്ന സുവാരസ് അത്ലറ്റികോ മാഡ്രിഡിൽ 5മില്യൺ എന്ന നിസാര തുകയിൽ കരാറിലേർപ്പെട്ടു. പുതിയ വെല്ലുവിളികൾ ഏറ്റടുത്ത സുവാരസ് പക്ഷെ അത്ലറ്റികോ യിൽ മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് പിന്നിയിട് കാണാനായത്. കളിച്ച ക്ലബ്ബുകളിൽ എല്ലാം തന്റെ വെക്തി മുദ്ര പതിപ്പിച്ച സുവാരസ് സിമിയോണിയുടെ മുന്നേറ്റ നിരയിലെ വിശ്വസനീയനായ നമ്പർ 9 സ്‌ട്രൈക്കർ ആകുന്ന കാഴ്ചയാണ് കാണാനായത്.

ല ലീഗ കിരീടം നേടിയ ശേഷം ഗ്രൗണ്ടിൽ ഇരുന്നു കണ്ണുനീർ പൊഴിക്കുന്ന സുവാരസിന്റെ ചിത്രം ഏതൊരു ഫുട്ബോൾ പ്രേമിയെയും ഈറനണിയിക്കുന്നതായി. പ്രായാധിക്യം എന്ന മുടന്തൻ ന്യായം പറഞ്ഞു ബാഴ്‌സലോണയുടെ ഭാവി സ്‌ക്വാഡിൽ നിന്നും വലിച്ചെറിഞ്ഞ സുവാരസിന്റെ വെല്ലുവിളികൾ നിറഞ്ഞ ഫുട്‍ബോൾ ജീവിതത്തിലെ പൊൻ തൂവലാകും ഈ കിരീട വിജയം.

CONTENT HIGHLIGHT – Atletico Madrid Champions

പടിയടച്ച് പിണ്ഡം വച്ചവരുടെ നെഞ്ചിൽ കൊടി കുത്തിയിറക്കിയ സുവാരസ് , പകയിൽ എരിഞ്ഞു നീറിയ ആയുധം

സാക്ഷൽ ഗെർഡ് മുള്ളറുടെ റെക്കോർഡു ലെവൻഡോസ്‌കിക്കു മുന്നിൽ വഴിമാറി