in

പടിയടച്ച് പിണ്ഡം വച്ചവരുടെ നെഞ്ചിൽ കൊടി കുത്തിയിറക്കിയ സുവാരസ് , പകയിൽ എരിഞ്ഞു നീറിയ ആയുധം

വെറും ആറു മില്യണിന്റെ പ്രൈസ് ടാഗിട്ടു ലൂയി സുവാരസ് എന്ന ഉറുഗ്വായ് സ്‌ട്രൈക്കറെ അത്ലറ്റികോയിലേക്ക് പടിയടച്ച് പിണ്ഡം വച്ചപ്പോൾ ബാഴ്‍സ ഓർത്തില്ല ഇരുമ്പിനെയാണവർ തട്ടിക്കളിക്കുന്നത് എന്ന്, ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു സുവാരസിന്റെ ബാല്യം, ബാഴ്‍സ തട്ടിക്കളഞ്ഞത് പോലെ പലരും അവനെ തട്ടിക്കളിച്ചിട്ടുണ്ട് പലവട്ടം.

നേർത്തെ സൂചിപ്പിച്ചത് പോലെ എല്ലാവരും കൂടി ചേർന്ന് അവനെ തട്ടിക്കളിച്ചടിച്ചടിച്ചുകൊണ്ടാ ആ ഇരുമ്പിനെ അവരൊരു കത്തിയാക്കി മാറ്റി. കത്തിക്ക് ഒന്നല്ലേ അറിയൂ വെട്ടി വീഴ്ത്താൻ! ലാലിഗെയിൽ എതിരാളികളുടെ കടക്കൽ വെട്ടി അവരെ വീഴ്ത്തി 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ അത്ലറ്റികോ മാഡ്രിഡിന് കിരീടം നേടി നൽകി.

സുവാരസ് അടിക്കുന്ന ഓരോ ഗോളും ബാഴ്സ മാനേജ്മെൻ്റിൻ്റെ മുഖത്തുള്ള അടിയാണ്. നിർണായക സമയത്ത് നേടുന്ന തകർപ്പൻ ഗോളുകളിലൂടെ അത്ലറ്റിക്കോയ്ക്ക് 6 വർഷത്തിന് ശേഷം കിരീടം അവൻ നേടിക്കൊടുത്തു.

പടിയടച്ചു പിണ്ഡം വെച്ചവർക് അറിയില്ലാരുന്നു അന്നവന്റെ കണ്ണിൽ നിന്നും ഇറ്റിവീണത് അന്ന് കണ്ണീരല്ലായിരുന്നു എന്ന് അത് അതവരുടെ സ്വപ്‍ങ്ങളെ പോലും ചുട്ടെരിക്കാൻ ശേഷിയുള്ള പ്രതികാരാഗ്നിയായിരുന്നു.

അവർ കൊതിച്ച ആ കിരീടം അന്നവന് അഭയം കൊടുത്തവർക്കവൻ പോരടിച്ചു വാങ്ങിക്കൊടുത്തു ഇന്നവൻ പറയുന്നു ആരെയും നിസാരനായി കാണരുത്
ആണൊരുത്തൻ നെഞ്ചും വിരിച്ചു പോരിനിറങ്ങിയാൽ ഏത് വന്മരവും കടപുഴകും

അങ്ങനെ പോണമെങ്കിൽ മെസ്സിയിലെ മനുഷ്യത്വം മരിക്കണം

ഉതിർന്നു വീണ കണ്ണീരിൽ അഗ്നി പടർത്തി വെണ്ണീറാക്കിയ വിജയം…