മലയാളികൾ ഒരുപോലെ സ്നേഹം കൊണ്ടും വിമർശനം കൊണ്ടും വീർപ്പുമുട്ടിച്ച താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇടിമുഴക്കമായി മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ യുവതാരമാണ് സഞ്ജു സാംസൺ. ശ്രീശാന്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജുവിനോളം വളർന്ന മറ്റൊരു മലയാളിതാരം ഇല്ല.
- കൊൽക്കത്ത ബെഞ്ചിൽ ഇരുത്തിയ സൂപ്പർ താരങ്ങൾ.
- ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം
- സഞ്ജു സ്വന്തം പ്രതിഭയോട് നീതി പുലർത്താത്തവൻ, ഇനിയും പ്രാദേശിക വികാരം ആളിക്കത്തി ക്കരുത്
- സഞ്ജു ഒരു ഭാഗ്യമില്ലാ ക്യാപ്റ്റൻ രാജസ്ഥാന് മോശം കാലമോ….
- IPL-ൽ നിന്നും T20 ലോകകപ്പ് ടീമിലേക്ക് വിളി കാത്തിരിക്കുന്ന അരങ്ങേറ്റക്കാർ
മലയാളി ക്രിക്കറ്റ് പ്രേമികൾ സഞ്ജുവിനെ നെഞ്ചിലേറ്റുന്നു എങ്കിലും പലപ്പോഴും വിമർശനങ്ങൾക്ക് അവർ ഒട്ടും മയം വരുത്തിയിട്ടില്ല. സഞ്ജുവിന് വേണ്ടി ഘോരഘോരം വാദിക്കുന്നവർ തന്നെ അദ്ദേഹത്തിൻറെ തെറ്റുകൾ ചൂണ്ടിക്കാട്ടി വിമർശനത്തിന്റെ മുൾമുനയിൽ നിർത്തുവാനും മടിക്കുന്നില്ല.
അസാമാന്യമായ പ്രതിഭയ്ക്ക് ഉടമ ആണെങ്കിലും ദേശീയ ടീമിൽ കിട്ടുന്ന അവസരങ്ങൾ സഞ്ജു മുതലാക്കുന്നില്ല എന്നാണ് ആരാധകരുടെ പ്രധാന പരാതി. സഞ്ജുവിന്റെ ആരാധകർക്ക് ഏറ്റവുമധികം നിരാശ പകരുന്നത്, അദ്ദേഹം പുലർത്തുന്ന സ്ഥിരതയില്ലായ്മയിലെ സ്ഥിരതയാണ്. ഒരു മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചാൽ അടുത്ത മത്സരത്തിൽ സഞ്ജു പരാജയപ്പെടും.
ഈ മോശം സ്ഥിരതയില്ലായ്മ കൊണ്ട് തന്നെയാണ് ദേശീയ ടീമിൽ സഞ്ജുവിന് ഒരിക്കലും പ്രാധാന്യം ലഭിക്കാത്തത്. എന്നിരുന്നാലും സഞ്ജുവിനെ ദേശീയ ടീം തീർച്ചയായും അവഗണിച്ചു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. വളരെ കുറച്ചേ ഉള്ളൂ എങ്കിലും കിട്ടിയ അവസരങ്ങൾ ഒന്നും മുതലാക്കുവാനും താരത്തിന് കഴിഞ്ഞിരുന്നില്ല എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.
നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസി ആയ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു സാംസൺ. വരുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ പറ്റി ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് ആയിരുന്നു സഞ്ജുവിന്റെ പ്രതികരണം. തൻറെ ശ്രദ്ധ മുഴുവനും ഇപ്പോൾ ഐപിഎൽ ആണെന്നും മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല, ചിന്തിക്കുന്നത് തെറ്റാണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.